കിനാനൂർ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പന്നിത്തടത്ത് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
വെള്ളരിക്കുണ്ട്: കോവിഡ് കാലത്ത് കൈത്താങ്ങായി കിനാനൂർ വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പന്നിത്തടത്ത് കോവിഡ് മഹാമാരി പടർന്ന് പിടിച്ച കുടുംബങ്ങൾ ഉൾപ്പടെ 210 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. ഒമ്പതാം വാർഡ് മെമ്പർ എം ബി രാഘവൻ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മോഹൻകുമാർ കെ.പി അദ്ധ്യക്ഷത വഹിച്ചു. സമിതി പ്രസിഡണ്ട് വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു. ബീറ്റ് ഫോറസ്റ്റ്ഓഫിസർ അപർണ ചന്ദ്രൻ ,സി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു
No comments