Breaking News

ദമ്പതികളും മകളും ജീവനൊടുക്കി; കടബാധ്യതയെന്ന് സൂചന



തിരുവനന്തപുരം: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. നന്ദന്‍കോട് സ്വദേശികളായ മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. മുണ്ടക്കയം സ്വദേശികളായ കുടുംബം നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയാണ്. ചാലയിൽ സ്വർണ പണിക്കാരനാണ് മനോജ് കുമാർ.

കഴിഞ്ഞ ദിവസം രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്. ആശുപത്രിയിൽ നിന്നും ആളുകൾ മടങ്ങിയെത്തുമ്പോൾ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടബാധ്യതയാണ് ആത്മഹത്യക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം. മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.

No comments