വൈറ്റ് ആർമി വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊന്നക്കാട് ടൗണും പരിസരവും വൃത്തിയാക്കി
കൊന്നക്കാട്: ഓവുചാലുകൾ മാലിന്യം കൊണ്ട് നിറഞ്ഞതും വെള്ളക്കെട്ട് കൊണ്ട് കാൽനട യാത്രക്കാർക്ക് പോലും ബുദ്ധിമുട്ട് ഉണ്ടായ ഭാഗങ്ങളിൽ മാലിന്യം നീക്കി വേറിട്ട പ്രവർത്തനവുമായി വൈറ്റ് ആർമിവാട്സപ് കൂട്ടായ്മ. കൊന്നക്കാട് മൈക്കയം റോഡിൽ മഴ ശക്തമായതോടെ ഓവ് ചാലുകൾ നിറഞ്ഞ് ടൗണിലേക്കും പരിസരതുള്ള വീടുകളിലേക്കും ഒഴുകുന്ന സ്ഥിതി ഉണ്ടായിരുന്നു. കൊന്നക്കാട് പാലത്തിൽ ഉണ്ടാകുന്ന വെള്ളകേട്ട് മൂലം വാഹനങ്ങൾ കടന്നു പോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്തു പോലും ചെളി വെള്ളം തെറിക്കുന്നതും നിത്യ സംഭവം ആയിരുന്നു. മാലിന്യ കൂമ്പരങ്ങൾ മൂലം കൊതുക് ശല്യം വർധിക്കുന്ന സാഹചര്യവും ഉണ്ട്.ഈ സാഹചര്യത്തിലാണ് കനത്ത മഴയെ പോലും വക വെക്കാതെ വൈറ്റ് ആർമി വട്സപ് കൂട്ടായ്മ അംഗങ്ങൾ കർമനിരതരായത്. പഞ്ചായത്ത് അംഗവും കൂട്ടായ്മ അംഗവും ആയ പി സി രഘു നാഥൻ,രതീഷ് ഒന്നാമൻ,മുസ്തഫ, ഗോപാല കൃഷ്ണൻ, അഭിലാഷ്,ബിജു, ഡാർലിൻ ജോർജ് കടവൻ, സംസുദ്ധീൻ, പ്രഭു, ബാലൻ, സിജുകുട്ടൻ, ധനജ്ഞജയൻ, സുനീഷ്,റോബിൻ അലീന എന്നിവർ നേതൃത്വം നൽകി.
No comments