Breaking News

എസ് വൈ എസ് പരപ്പ സർക്കിൾ ക്വാറൻ്റിനിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭക്ഷണകിറ്റ് വിതരണം ചെയ്തു


പരപ്പ : സമസ്ത കേരള സുന്നി യുവജന സംഘം [ എസ് വൈ എസ് ]പരപ്പ സർക്കിൾ കമ്മിറ്റിക്ക് കീഴിൽ ബളാൽ പഞ്ചായത്തിലെ കല്ലംചിറ ,കനകപള്ളി, ഇടത്തോട് എന്നീ പ്രദേശത്ത് ക്വാറൻ്റിനിൽ  കഴിയുന്ന 10 കുടുംബങ്ങൾക്കുള്ള ഭക്ഷണക്വിറ്റ്  പഞ്ചായത്ത് മെമ്പർ അബ്ദുൽ ഖാദർ (അന്തുക ) ക്ക്  സർക്കിൾ പ്രസിഡൻ്റ് അബ്ദുൽ അസീസ്മുസ്‌ലിയാർ ,സാന്ത്വന* സെക്രട്ടറി സിദ്ധീഖ് അശ്റഫി ,ക്ലായിക്കോട് ,സുന്നി സെൻ്റർ സാന്ത്വനം ചെയർമാൻ അബ്ദു റഊഫ് മൗലവി ,എന്നിവർ ചേർന്ന് കൈമാറി .

      ഇതിനു വേണ്ടി സർക്കിൾ പ്രസിഡൻ്റ് അബ്ദുൽ അസീസ് മുസ്ലിയാരുടെ അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന സർക്കിൾ സാന്ത്വനം വളണ്ടിയേഴ്സ് സംഗമത്തിൽ സർക്കിൾ  ജനറൽ സെക്രട്ടറി അബ്ദുല്ല മൗലവി വിഷയാവതരണം നടത്തി .സിദ്ധീഖ് അശ്റഫി ,അബ്ദു റഹ് മാൻ നൂറാനി  ,അബ്ദു റഊഫ് മൗലവി ,അബ്ദുൽ ഹമീദ് സഖാഫി ,അശ്റഫ് സുഹ് രി ,സുബൈർ പടന്നക്കാട് എന്നിവർ സംബന്ധിച്ചു.

No comments