അബിൻ ജോസഫിനും ഗ്രേസിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയാണ് അബിൻ
ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്കാരം അബിൻ ജോസഫിനും ഗ്രേസിക്കും. യുവ പുരസ്കാരത്തിന് അബിനും ബാല സാഹിത്യ പുരസ്കാരത്തിന് ഗ്രേസിയും അർഹരായി.
കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരമാണ് അബിൻ ജോസഫിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കണ്ണൂർ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയാണ് അബിൻ.
അഭിമന്യു ആചാര്യ (ഗുജറാത്ത്), കോമൾ ജഗദീഷ് ദയലാനി എന്നിവരാണ് അവാർഡിന് അർഹരായ മറ്റു ഭാഷയിലുള്ളവർ. പ്രൊഫ. എ എം ശ്രീധരൻ, ഡോ. സി ആർ പ്രസാദ്, ഡോ. സാവിത്രി രാജീവൻ എന്നിവരാണ് മലയാളത്തിൽ നിന്നുള്ള ജൂറി അംഗംങ്ങൾ. പുസ്തകം പ്രസിദ്ധീകരിച്ച വര്‍ഷം ജനുവരി ഒന്നിനു 35 വയസില്‍ കവിയാത്തവരെയാണു പുരസ്‌കാരത്തിനു പരിഗണിക്കുന്നത്.
എട്ടുകഥകളാണ് 'കല്യാശേരി തീസീസ്' എന്ന സമാഹാരത്തിലുള്ളത്. പ്രത്യയശാസ്ത്ര ശാഠ്യങ്ങളിൽ, അധികാരച്ചതുരംഗങ്ങളിൽ അനിവാര്യതയോ യാദൃശ്ചികതയോ ആയി അകപ്പെട്ടു പോവുന്ന മനുഷ്യരുടെ വേവലാതികളാണ് കല്യാശ്ശേരി തീസിസ് പറയുന്നത്. അധികാരത്തിന്റെ നിയന്ത്രണങ്ങളും അടിച്ചേല്പിക്കലുകളും വ്യക്തിയുടെ സ്വത്വത്തെയും സ്വാതന്ത്യത്തെയും ഹനിക്കുന്നതെങ്ങനെയെന്നും കഥ കാണിച്ചുതരുന്നു.
ഗ്രേസിയുടെ വാഴ്ത്തപ്പെട്ട പൂച്ച എന്ന പുസ്തകമാണു പുരസ്‌കാരത്തിന് അര്‍ഹമായത്. ഏഴാച്ചേരി രാമചന്ദ്രന്‍, ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ്, റോസ് മേരി എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് ഗ്രേസിയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തത്.
50,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരങ്ങള്‍ പിന്നീട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് അക്കാദമി സെക്രട്ടറി കെ ശ്രീനിവാസ റാവു പ്രസ്താവനയില്‍ അറിയിച്ചു.
No comments