Breaking News

നീലേശ്വരം ചാത്തമത്ത് ശിശു മന്ദിര വികസനത്തിന്റെ പേരിൽ നടക്കുന്ന അഴിമതി ആരോപണം ശക്തം യുവമോർച്ച


നീലേശ്വരം നഗരസഭയിലെ   ഏക ശിശുമന്ദിരം നഗരസഭയിലെ പതിനൊന്നാം വാർഡ് ആയ ചാത്തമത്ത്  ഏറെ കൊട്ടിഘോഷിച്ച് നഗരസഭയിലെ വികസന നേട്ടമായി അവതരിപ്പിച്ച ഈ ശിശുമന്ദിരത്തിന് നഗരസഭയുടെ പ്രത്യേക ഫണ്ട് വിനിയോഗിച്ച് കൊണ്ടും പ്രത്യേകം മാറ്റിവെച്ച ഫണ്ടിൽനിന്നും ഒക്കെ ലക്ഷങ്ങൾ ചിലവഴിച്ചാണ് നിർമ്മിച്ചത് ഈ ശിശു മന്ദിരത്തിന് അധ്യാപികയായി നിയോഗിച്ചത് അന്നത്തെ വാർഡ് കൗൺസിലറുടെ ഭാര്യയെ ആണ് .പിന്നീട് അധ്യാപിക പ്രസവ അവധിയെടുത്തു മാറിയപ്പോൾ പകരം ടീച്ചറെ നിയമിക്കാത്ത അവസ്ഥയെ തുടർന്ന് മുഴുവൻ കുട്ടികളും അവിടെ നിന്ന് മാറി പോയി ഇപ്പോൾ  ശിശുമന്ദിരം പൂർണമായും പ്രവർത്തനം നിലച്ച രീതിയാണ് ഈ പൂട്ടിക്കിടക്കുന്ന ശിശു മന്ദിരത്തിന് മുൻ കൗൺസിലറുടെ   ഭാര്യയെ തിരികെ ജോലിയിൽ പ്രവേശിപ്പിച്ച് ആ ശിശു മന്ദിരത്തിന് വികസനത്തിന് പേര് പറഞ്ഞു ലക്ഷങ്ങൾ ചെലവഴിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ യാഥാർത്ഥത്തിൽ നാടിനെ യാതൊരുവിധ ഉപകാരപ്രദവും മല്ലെന്നും ഇതിൻറെ പേരിൽ പച്ചയായ അഴിമതിയുമാണ് എന്നും ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു . പി എസ് സി മുഖേനയാണ് ഇത്തരം ശിശു മന്ദിരത്തിലെ അധ്യാപക നിയമനം നടത്തേണ്ടത് എന്ന നിയമം കാറ്റിൽപറത്തി കൊണ്ടാണ് ഏതാനും വർഷങ്ങളായി ഇവിടെ അധ്യാപിക തസ്തികയിൽ ശമ്പളം കൈപ്പറ്റുന്നത് .ഈ കോവിഡ് കാലത്ത് കുട്ടികൾ പ്രവേശിക്കാത്ത ശിശു മന്ദിരത്തിന് ചെലവിടുന്ന തുക അനാവശ്യമാണ് അതുമാത്രമല്ല സ്വന്തക്കാരെ ആ ശിശുമന്ദിരത്തിൻറ പേര് പറഞ്ഞു അധ്യാപിക തസ്തിക നിലനിർത്തി ശമ്പളം / വാങ്ങാനും വികസന പേരുപറഞ്ഞു മറ്റു പദ്ധതികളുടെ വക മാറ്റി അത്തരം പദ്ധതികൾ അട്ടിമറിക്കാനാണ് നഗരസഭ ശ്രമിക്കുന്നത് നഗരസഭയുടെ ഇത്തരത്തിലുള്ള ഉള്ള ഉത്തരവാദിത്വബോധം മില്ലാത്ത പ്രവർത്തനങ്ങൾ അഴിമതിയുടെ ആക്കംകൂട്ടുന്നുവെന്ന് മാത്രമല്ല ഇത്തരത്തിലുള്ള പല വികസനപ്രവർത്തനങ്ങളും  ജനങ്ങൾക്ക് ഉപകാര പെടാത്തതുമാണ് എന്ന് ഇത്തരം വിഷയങ്ങളിലൂടെ മനസ്സിലാക്കുന്നു  അതുകൊണ്ട് നഗരസഭ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അഴിമതിയും സ്വജനപക്ഷപാതവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളിൽ നിന്ന് പിന്മാറണമെന്നും യുവമോർച്ച ജില്ലാ സെക്രട്ടറി സാഗർ ചാത്ത മത്ത് ആവശ്യപ്പെട്ടു

No comments