കാർഷിക വായ്പകൾ പുതുക്കുമ്പോൾ മുഴുവൻ തുകയും തിരിച്ചടയ്ക്കണം എന്ന വ്യവസ്ഥ ഒഴിവാക്കണം ; കേരള യൂത്ത് ഫ്രണ്ട് (എം) കാസർകോട് ജില്ലാ കമ്മിറ്റി
പ്രാഥമിക സഹകരണ ബാങ്കുകൾ വഴി നബാർഡ് കർഷകർക്ക് വിതരണം ചെയ്യുന്ന പലിശയില്ലാത്ത കാർഷിക വായ്പകൾ പുതുക്കുമ്പോൾ എല്ലാവർഷവും സർവീസ് ചാർജിനൊപ്പം വായ്പത്തുകയും തിരിച്ചടക്കുകയും പിറ്റേ ദിവസം തുക കർഷകർക്ക് തിരിച്ചുകിട്ടുകയും ചെയ്യുന്ന രീതി കർഷകർക്ക് കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യത്തിൽ വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
ഈ തുക സംഘടിപ്പിക്കുന്നതിന് വേണ്ടി കർഷകർ ഒരു ലക്ഷം രൂപക്ക് ഒരു ദിവസത്തെ ക്ക് ആയിരവും രണ്ടായിരവും നൽകി കൊള്ളപ്പലിശക്കാരിൽ നിന്നും കടം വാങ്ങണ്ട അവസ്ഥയിലാണ് അതിനാൽ ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന കേരളത്തിലെ സാധാരണകർഷകരെ ദോഷകരമായി ബാധിക്കുന്ന ഈ നിയമം എത്രയും വേഗം ഭേദഗതി ചെയ്ത് സർവ്വീസ് ചാർജ് മാത്രം നൽകി വായ്പ പുതുക്കുന്നതിന് വേണ്ട നിയമ ഭേദഗതികൾ ചെയ്യണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കാസർകോട് ജില്ലാ കമ്മിറ്റിയുടെ സൂം മീറ്റിംഗ് നടന്നു. യോഗം കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട് അധ്യക്ഷതവഹിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡാവി സ്റ്റീഫൻ മൂരികുന്നേൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസുകുട്ടി പലമറ്റത്തിൽ,വിൻസെൻറ് ആവിക്കൽ, ജില്ലാ വൈസ് പ്രസിഡണ്ട് വിനയ് മാങ്ങാട്ട്, ജില്ലാ ട്രഷറർ ജോജി തോമസ്,നിയോജക മണ്ഡലം പ്രസിഡണ്ട് മാരായ ഗോഡ്വിൻ ലോബോ,മെൽവിൻ ക്രെസ്റ്റേ,ജോബിൻ വട്ടപ്പാറ,സിബിൻ ജോസഫ്, ജോസ്മോൻ തേക്കിലകാട്ടിൽ,അഖിൽ വെള്ളംകുന്നേൽ,ആൽബി ജോൺ, മനോജ് ജോർജ്,രാജേഷ്, എന്നിവർ സംസാരിച്ചു.
No comments