കോവിഡ് വ്യാപനം: ബളാൽ പഞ്ചായത്തിൽ പ്രതിരോധപ്രവർത്തനം ഊർജിതമാക്കി. അടിയന്തിര കോർകമ്മറ്റി യോഗം ചേർന്നു
വെള്ളരിക്കുണ്ട് : കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ഡി. കാറ്റഗറിയിൽ ഉൾപ്പെട്ട ബളാൽ ഗ്രാമ പഞ്ചായത്ത് പ്രതിരോധ പ്രവർത്തങ്ങൾ ഊർജിത മാക്കി...
പഞ്ചായത്ത് ഓഫീസിൽ ചേർന്ന അടിയന്തിര കോർ കമ്മറ്റി യോഗത്തിൽ കോവിഡ് രോഗ വ്യാപനം തടയുന്നതിനായും പരമാവധി ആളുകളെ പരിശോധനക്ക് വിധേയരാക്കുവാനും തീരുമാനിച്ചു.
വാർഡ് തിരിച്ചു കൊണ്ട് തിങ്കൾ മുതൽ ആന്റിജൻ ആർ. ടി. പി. സി. ആർ പരിശോധനകൾ നടത്തും.
നിലവിൽ രോഗ വ്യാപനം ഉണ്ടായസ്ഥലങ്ങളിൽ ആരോഗ്യ വകുപ്പും പഞ്ചായത്തും പോലീസും കൂടുതൽ ജാഗ്രത പുലർത്തും.
രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽപ്പെട്ടവർ നിർബന്ധമായും കോവിഡ് പരിശോധനനക്ക് വിധേയരാകണം.
ബളാൽ പഞ്ചായത്ത് പരിധിയിൽ വരുന്ന ടൗണുകളിലെ വ്യാപാര സ്ഥാപന ഉടമകൾ, ജീവനക്കാർ,ചുമട്ടു തെഴിലാളികൾ, ഓട്ടോ റിക്ഷ ടാക്സി ഡ്രൈവർ മാർ, ഇവർക്ക് പുറമെ കൂട്ടമായി ജോലിക്ക് പോകുന്ന കരാർ തൊഴിലാളികൾ എന്നിവർ കോവിഡ് പരിശോധന കൾക്ക് വിധേയരാകണം.
ഇവർ കോവിഡ് നെഗറ്റിവ് ആണെങ്കിൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം കരാറു കാരന് ആയിരിക്കും.
വിവിധ ആവശ്യങ്ങൾക്കായി ടൗണുകളിൽ ഇറങ്ങുന്നവർ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവരും അല്ലാത്തവർ കോവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റോ കൈയിൽകരുതണം.
കോവിഡ് ജാഗ്രത പാലിച്ചു കൊണ്ട് രോഗ വ്യാപനം കുറക്കുവാൻ പൊതു ജനങ്ങൾ പഞ്ചായത്തിനോടും ആരോഗ്യ വകുപ്പിനോടും.
പോലീസിനോടും പൂർണ്ണ മായും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. എസ്. എസ്. രാജശ്രീ, ഡോ. വിധു ജെയിംസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, എ. എസ്. ഐ. റജികുമാർ, സെക്റ്റർ മജിസ്‌ട്രെറ്റ് പയസ് കുര്യൻ. ഹെൽത്ത് ഇൻസ്പെക്റ്റർ അജിത് സി ഫിലിപ്പ്, ഷാജി തോമസ്,അലക്സ് നെടിയകാല, പഞ്ചായത്ത് സെക്രട്ടറി കെ. അബ്‌ദുൾ റഷീദ്,ജോസ് കുട്ടി, തോമസ്, പഞ്ചായത്തംഗം വിനു കെ.ആർ, ജോസഫ് വർക്കി, അൻഡ്രൂസ് വട്ടകുന്നേൽ എന്നിവർ പ്രസംഗിച്ചു.
No comments