Breaking News

കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് ജുമാ നിസ്കാരവും പെരുന്നാൾ നിസ്കാരവും അനുവദിക്കണമെന്നാവശ്യം: കല്ലൻചിറ മുസ്‌ലിം ജമാഅത് കമ്മറ്റി ബളാൽ ഗ്രാമപഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ ധർണ നടത്തി


വെള്ളരിക്കുണ്ട്: കോവിഡ് പ്രോട്ടോകോൾ പാലിച്ചു  കൊണ്ട് ജുമാ നിസ്കാരവും പെരുന്നാൾ നിസ്കാരവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമസ്ത ആഹ്വാനം ചെയ്തസമരപരിപാടി യുടെ ഭാഗമായി കല്ലൻചിറ മുസ്‌ലിം ജമാ അത് കമ്മിറ്റി ബളാൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിനു മുൻപിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.

ജമാ അത് വൈസ് പ്രസിഡന്റ്‌ ടി എം  ബഷീറിന്റെ അധ്യക്ഷതയിൽ ജമാഅത് പ്രസിഡന്റ്‌ എൽ.കെ ബഷീർ ധർണ്ണ ഉത്ഘാടനം ചെയ്തു. ജമാഅത് സെക്രട്ടറി  സി എം ബഷീർ സ്വാഗതവും ജമാഅത് ട്രഷറർ കെ പി  റഷീദ് വിഷയം അവതരിപ്പിച്ചു. ജമാഅത് വൈസ് പ്രസിഡന്റ്‌  അബ്ദുള്ള

ജോയിൻ സെക്രട്ടറി  ഹനീഫ പി  കമ്മിറ്റി അംഗങ്ങളായ നാസർ ടി എം , ഹാരിസ് ടി പി എന്നിവർ പ്രസംഗിച്ചു വാർഡ് മെമ്പർ ടിഎം അബ്ദുൾ ഖാദർ അഭിവാദ്യം ചെയ്തു. ജമാ അത് ജോയിന്റ് സെക്രട്ടറി നസീർ പി  നന്ദി പറഞ്ഞു

No comments