കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്നാവശ്യം: വെസ്റ്റ്എളേരിയിലും പരപ്പയിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രാർത്ഥനയ്ക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് വെസ്റ്റ്എളേരി പഞ്ചായത്ത് സമസ്ത കോർഡിനേഷൻ കമ്മറ്റി വെസ്റ്റ്എളേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ സംഗമം നടത്തി. പെരുമ്പട്ടറൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് സയ്യിദ് സഫിയുള്ളാഹിൽ ജമലുല്ലൈലി തങ്ങൾ ഉൽഘാടനം ചെയ്തു.എസ് വൈ എസ് പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.പി.മുഹമ്മദലി മൗലവി അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ വർക്കിംഗ് സിക്രട്ടറി യൂനുസ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. എസ് എം എഫ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി.അബ്ദുൾ റഹ്മാൻ, സിക്രട്ടറി പി.കെ.കരീം മൗലവി, റൈഞ്ച് സിക്രട്ടറി വി.പി.നൂറുദ്ദീൻ മൗലവി, ട്രഷറർ പി.പി.സി അഹമ്മദ് കുഞ്ഞി, ഹാരിസ് ദാരിമി, സക്കരിയ്യ ദാരിമി, ജാഫർ മൗലവി, ഹക്കീം ഹസനി, സമീർ മൗലവി, എ ദുൽകിഫിലി, വി.കെ.സുബൈർ എന്നിവർ സംബന്ധിച്ചു.
സമസ്ത കേരളാ ജംഇയ്യതുൽ ഉലമയുടെ ആഹ്വാന പ്രകാരം വെളളിയാഴച ജുമുഅ പെരുന്നാൾ നിസ്കാരതിന് അനുമതി ലഭിക്കാൻ കേരളത്തിലെ എല്ലാ മസ്ജിദുകളിലും നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി പരപ്പ മുസ്ലിം ജമാ അത് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ പരപ്പ വില്ലേജ് പരിസരത്ത് നടന്ന പ്രതിഷേധ പരിപാടി
ജമാഅത് ഖത്തീബ് അബൂബക്കർ സിദ്ദിഖ് അൽഹസനി സമരം ഉൽഘാടനം ചെയ്തു.
ജമാഅത് പ്രസിഡന്റ് സി.എച്ച് കുഞ്ഞബ്ദുള്ള ആദ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി പി.എം ഇല്യാസ് സ്വാഗതം പറഞ്ഞു. ജമാഅത് കമ്മറ്റി അംഗങ്ങളും നാട്ടുകാരും പ്രതിഷേധ ധർണ്ണയിൽ പങ്കെടുത്തു.
No comments