"കോവിഡ് കാലത്തെ വെല്ലുവിളികൾ" എന്ന വിഷയത്തിൽ കൊന്നക്കാട് വൈറ്റ് ആർമി കൂട്ടായ്മ ഗൂഗിൾമീറ്റ് സംഘടിപ്പിച്ചു
കൊന്നക്കാട്: നഷ്ടങ്ങളുടെ കോവിട് കാലം കടന്നു പോകുമെന്നും,പ്രതിസന്ധികളെ അതിജീവിച്ച ചരിത്രമാണ് മനുഷ്യകുലത്തിന് ഉള്ളതെന്നും ആകാശവാണി കോഴിക്കോട് നിലയത്തിൽ സേവനമനുഷ്ടിച്ച വി പ്രീത. കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈറ്റ് ആർമി വാട്സ്ആപ് കൂട്ടായ്മയുടെ ഗൂഗിൾ മീറ്റിൽ മുഖ്യഅഥിതിയായി സംസാരിക്കുകയായിരുന്നു അവർ. ദിൽസേ ദിൽ തക്ക് എന്ന റേഡിയോ പ്രോഗ്രാം 18 വർഷം തുടർച്ചയായി അവതരിപ്പിച്ചും നിരവധി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത വ്യക്തികൂടിയാണ് പ്രീത . ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം "കോവിഡ് കാലത്തെ വെല്ലുവിളികൾ "എന്ന ഗൂഗിൾ മീറ്റ് ഉത്ഘാടനം ചെയ്തു. മാറുന്ന കാലത്ത് ഇത്തരം പരിപാടികൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു. പി സി രഘു നാഥൻ അധ്യക്ഷതത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ സ്വാഗതം പറഞ്ഞു. എൽ ഡി എഫ് ബാളാൽ പഞ്ചായത്ത് കൺവീനർ ടി പി തമ്പാൻ, ഐ എൻ ടി യു സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് പി ജി ദേവ്, അബ്‌ദുൽ മുനീർ,ബിൻസി ജെയിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. രതീഷ് ഒന്നാമൻ നന്ദി പറഞ്ഞു.
No comments