Breaking News

ജവാൻ റമ്മിൽ സ്പിരിറ്റിന് പകരം വെള്ളം ചേർത്ത് ജീവനക്കാർ അടിച്ചത് കോടികൾ ജനറൽ മാനേജർ അടക്കം 3 ജീവനക്കാർക്ക് സസ്‌പെൻഷൻ



 

പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ സ്പിരിറ്റ് മറിച്ചു വിറ്റ സംഭവത്തിൽ ജനറൽ മാനേജരടക്കം മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ. ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷാഹിം, പ്രൊഡഷൻ മാനേജർ മേഘാ മുരളി എന്നിവർക്കാണ് സസ്‌പെൻഷൻ.



 

കെഎസ്ബിസി എം.ഡി യോഗേഷ് ഗുപ്തയാണ് പുറത്താക്കിയുള്ള ഉത്തരവിട്ടത്. സ്ഥാപനത്തിലെ ജനറൽ മാനേജർ അലക്‌സ് പി എബ്രഹാം, പേഴ്‌സണൽ മാനേജർ ഷെഹിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി തുടങ്ങിയവരുടെ ഒത്താശയോടെയായിരുന്നു സ്പിരിറ്റ് കടത്ത് നടന്നിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവർക്കെതിരെ നടപടിയെടുത്തത്.


നിർത്തിവെച്ച മദ്യ ഉത്പാദനം തിങ്കളാഴ്ച പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്ഥാപനത്തിലെ ജനറൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്പിരിറ്റ് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്നാണ് തിരുവല്ല ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവച്ചത്. എക്‌സൈസ് വകുപ്പിന് കീഴിൽ നിലവിൽ 10 സ്ഥിരം ജീവനക്കാരും 28 താത്കാലിക ജീവനക്കാരും 117 കരാർ ജീവനക്കാരുമാണ് ഇവിടെ ജോലി ചെയ്യുന്നത്.


No comments