Breaking News

യുവതിയുടെ മരണം ഭർത്താവ് അറസ്റ്റിൽ പയ്യന്നൂർ രാമന്തളി വടക്കുമ്പാട്ടെ സി.റഷീദിനെ(33)യാണ് പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്


പയ്യന്നൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. രാമന്തളി വടക്കുമ്പാട്ടെ സി.റഷീദിനെ(33)യാണ് പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. റഷീദിന്റെ ഭാര്യയും രണ്ട് മക്കളുടെ മാതാവുമായ സി.കെ.ഷമീല (26) ആത്മഹത്യ ചെയ്തതിന്റെ അന്വേഷണത്തിനൊടുവിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം രണ്ടിന് രാവിലെ ഏഴരയോടെയായിരുന്നു ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ ഷമീലയുടെ തൂങ്ങിമരണം. ഷമീലയുടെ സ്വർണാഭരണങ്ങൾ ഈടുവെച്ചും വായ്പയെടുത്തും എട്ടുലക്ഷത്തോളം രൂപ ഭർത്താവ് ബാങ്കിൽനിന്നെടുത്തിരുന്നതായും മറ്റംഗങ്ങൾക്കുകൂടി അവകാശപ്പെട്ട ഷമീലയുടെ തറവാട്ട് സ്വത്ത് എഴുതിക്കൊടുക്കണമെന്ന ആവശ്യവുമായി ഭർത്താവ് നിരന്തരമായി ശല്യംചെയ്തിരുന്നതായും ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടിരുന്നു.

ഭർത്താവിൽനിന്നുള്ള പീഡനമാണ് മരണകാരണമെന്നും ബന്ധുക്കളുടെ പരാതിയിലുണ്ടായിരുന്നു.

സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ   കാലിക്കടവിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും ഇയാൾക്കെതിരെ കേസെടുത്തു. 

No comments