Breaking News

മൊബൈൽ ചലഞ്ച് ഏറ്റെടുത്ത് കൊന്നക്കാട് വൈറ്റ് ആർമി വാട്സാപ്പ് കൂട്ടായ്മ


കൊന്നക്കാട് : കോവിട് മഹാമാരിയും, സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന മലയോരത്ത് മാനവികതയുടെ സന്ദേശവുമായി വൈറ്റ് ആർമി വട്സപ് കൂട്ടായ്മ. ബാളാൽ പഞ്ചായത്തിലെ 8,9,10 വാർഡുകളിൽ പെട്ട ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത അർഹരായ 5 വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോണുകൾ നൽകുന്നത്.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മൊബൈൽ ഫോണുകൾ ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്ത്‌ അംഗം പി സി രഘുനാഥൻ അദ്യക്ഷത വഹിച്ചു. ഡാർലിൻ ജോർജ് കടവൻ സ്വാഗത പ്രസംഗം നടത്തി. പി ടി എ പ്രസിഡന്റ്‌ സനോജ് മാത്യു, ഹരികുമാർ, ഗോപാലകൃഷ്ണൻ, സിജുകുട്ടൻ, ആൻഡ്റൂസ് വി ജെ, വിനീഷ് കെ ജി, സുനീഷ്, ഷാലറ്റ് ജോസഫ്, ശ്രീജിത്ത്‌, എന്നിവർ ആശംസകൾ അർപ്പിച്ചു. രതീഷ് ഒന്നാമൻ നന്ദി പറഞ്ഞു.

No comments