Breaking News

എം.എസ്.എഫ് വെസ്റ്റ്എളേരി പഞ്ചായത്ത് ഹബീബ് എഡ്യൂകെയർ: മൊബൈൽ ഫോൺ വിതരണം ചെയ്തു


കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക്  വെസ്റ്റ്എളേരി പഞ്ചായത്ത് എം.എസ്.എഫ്  കമ്മിറ്റി ഹബീബ് എഡ്യൂകെയർ പദ്ധതിയിൽ ഉൾപ്പെടുത്തി മൊബൈൽ ഫോൺ വിതരണം ചെയ്തു. പഞ്ചായത്തിലെ 6 വിദ്യാർത്ഥികൾക്കാണ് മൊബൈൽ ഫോൺ നൽകിയത്. പെരുമ്പട്ട സ്കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ജാതിയിൽ അസൈനാർ  വാർഡ് മെമ്പർ റൈഹാനത്ത് ടീച്ചർക്കും ഭീമനടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എ ദുൽകിഫിലി  വാർഡ് മെമ്പർ ഷെരീഫ് വാഴപ്പള്ളിക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മായിൽ വാർഡ് മെമ്പർ അജേഷ് അമ്പുവിനും  അരിയങ്കിൽ വെച്ച് പഞ്ചായത്ത് എം.എസ് എഫ് പ്രസിഡണ്ട് മുഹമ്മദ് റാഹിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ഇസ്മായിലിനും കമ്പല്ലൂരിൽ മണ്ഡലം സെക്രട്ടറി സുഹൈൽ പി.പി.സി സ്കൂൾ ഹെഡ്മാസ്റ്ററിനും മൊബൈൽ ഫോൺ കൈമാറി. പഞ്ചായത്ത് എം.എസ്.എഫ് ജനറൽ സെക്രട്ടറി സാബിത്ത്, ട്രഷറർ മുജീബ് ഓട്ടപ്പടവ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ത്വൽഹത്ത് പി, മുബശിർ പി, അറഫാത്ത് പി, ഉമ്മറലി, ആഷിക് എന്നിവർ  പങ്കെടുത്തു.

No comments