സംഗീത സംവിധായകൻ മുരളി സിതാര തൂങ്ങി മരിച്ച നിലയിൽ
ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിതാരയെ (65) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
1987 ൽ 'തീക്കാറ്റ്' എന്ന ചിത്രത്തിലെ 'ഒരുകോടി സ്വപ്നങ്ങളാൽ' എന്ന ഗാനത്തിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. 'ഓലപ്പീലിയൽ ഊഞ്ഞാലാടും', 'ശാരദേന്ദു പൂചൊരിഞ്ഞ', 'അമ്പിളിപ്പൂവേ നീയുറങ്ങ്' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു സൂപ്പർഹിറ്റ് ഗാനങ്ങൾ. 1991ൽ തിരുവനന്തപുരത്തെ ഓൾ ഇന്ത്യ റേഡിയോയിൽ ചേർന്നു. ഓൾ ഇന്ത്യ റേഡിയോയിലെ സീനിയർ സംഗീതസംവിധായകനായിരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം തിങ്കളാഴ്ച സംസ്‌കരിക്കും. വട്ടിയൂർകാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ശോഭനകുമാരിയാണ് ഭാര്യ, മിഥുൻ മുരളി, വിപിൻ എന്നിവരാണ് മക്കൾ.
No comments