ഒടയംചാലിൽ വാഹന ഷോറൂമിൽ തീപിടുത്തം സ്പെയർപാട്സ് മുറിയിലെ സാധന സാമഗ്രികൾ കത്തിനശിച്ചു
ഒടയഞ്ചാൽ: ഒടയംചാലിൽ വാഹന ഷോറൂമിൽ തീപിടിത്തമുണ്ടായി. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. പെട്രോൾ പമ്പിന് എതിർവശം പ്രവർത്തിക്കുന്ന ടി.വി.സ് ഷോറൂമായ നാമൻസ് മോട്ടോഴ്സിലാണ് തീപിടുത്തമുണ്ടായത്. പരിസരത്തുനിന്ന് ശക്തമായി പുക ഉയരുന്നത് കണ്ടിരുന്നു. എന്നാൽ സമീപത്തെ ഹോട്ടലിൽ നിന്ന് പുക ഉയരുന്നതാണെന്ന സംശയത്താ ആദ്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് പെട്രോൾപമ്പ് ജീവനക്കാരൻ സംശയത്തെ തുടർന്ന് ഈ ഭാഗത്തേക്ക് പോയപ്പോഴാണ് ടിവിഎസ് ഷോറൂമിൽ നിന്നാണ് പുക ഉയരുന്നതെന്ന് വ്യക്തമായത്. ഉടൻതന്നെ പരിസരവാസികളെ വിവരമറിയിച്ചു. ഒടയംചാലിൽ താമസിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനെയും വിളിച്ചുവരുത്തി സ്ഥാപനം തുറക്കുകയായിരുന്നു. നാട്ടുകാരാണ് തീയണച്ചത്. സ്പെയർപാർട്സുകൾ സൂക്ഷിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. ഇതിനകത്തെ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. കമ്പ്യൂട്ടർ, ഫയലുകൾ, ഓയിൽ ബോട്ടിലുകൾ ഹെൽമറ്റുകൾ, സ്പെയർ പാർട്സുകൾ എന്നിവയുൾപ്പെടെ ഉരുകി ഒലിച്ച നിലയിലായിരുന്നു. മണിക്കൂറുകൾക്കു മുൻപ് അകത്തു തീ പടർന്നതായാണ് സംശയിക്കുന്നത്. പെരുമ്പള തലക്കളായി ഹൗസിലെ കെ. സുധീഷ് ആണ് ഉടമ. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്ന് അഗ്നിശമന സേനയും എത്തിയിരുന്നു.
No comments