Breaking News

മലയോരത്തിൻ്റെ ചിരകാല അഭിലാഷമായിരുന്ന എരുമക്കയം ചെക്ക് ഡാം പദ്ധതി യാഥാർത്ഥ്യത്തിലേക്ക്


 

മലയോരത്തിൻ്റെ ചിരകാല അഭിലാഷമായിരുന്ന എരുമക്കയം ചെക്ക് ഡാം പദ്ധതി യാഥാർത്ഥ്യത്തിലേക്ക്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ കാസർകോട് പാക്കേജ് പ്രതിനിധി രാജ് മോഹനൻ, എഞ്ചിനീയർ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം സന്ദർശിച്ച് ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തി.
വെസ്റ്റ് എളേരി പഞ്ചായത്തിലെ നാലാം വാർഡിൽ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കോടികൾ മുടക്കി പ്രവർത്തി ആരംഭിച്ചിട്ടും അനേക വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന മലയോരത്തെ കാർഷിക മേഖലയ്ക്ക് വലിയ പ്രതീക്ഷയും ഉണർവ്വും നൽകേണ്ട എരുമക്കയം ക്രോസ് ബാർ കം ബ്രിഡ്ജിനെക്കുറിച്ച് മലയോരംഫ്ലാഷ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പദ്ധതിക്ക് പുതുജീവൻ നൽകാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനം. പദ്ധതി പ്രദേശം സന്ദർശിച്ച സംഘത്തിന് മെക്കാനിക്കൽ ഷട്ടർ ഘടിപ്പിക്കുന്നതിൻ്റെ ആവശ്യതകത ബോധ്യപ്പെട്ടു. അവസാന ഘട്ട തീരുമാനമെടുക്കാനം എസ്റ്റിമേറ്റ് തയ്യാറാക്കാനും ഈ മാസം 29 ന് ഉന്നത ഉദ്യോഗസ്ഥരുടെ
യോഗം വിളിച്ച് ചേർക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പദ്ധതി പൂർണ്ണതയിലെത്തിയാൽ പ്രദേശവാസികൾക്കും കൃഷിക്കാർക്കും പ്രയോജനം ലഭിക്കും.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, സി.പി.എം ഏരിയ കമ്മറ്റിയംഗം ടി.കെ സുകുമാരൻ, ലോക്കൽ സെക്രട്ടറി ടി.വി ശശിധരൻ, ഗുണഭോക്തൃ സമിതി ചെയർമാർ വിവി കുഞ്ഞിരാമൻ, കൺവീനർ പത്മനാഭൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു

No comments