Breaking News

മൂന്ന് രോഗികളുടെ ചികിത്സക്കായ് നാടൊന്നിക്കുന്നു.. ബിരിയാണി ചലഞ്ചുമായി


കൊന്നക്കാട് :.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മൂന്ന് കുടുംബങ്ങളിലെ രോഗികളെ സഹായിക്കാൻ കൊന്നക്കാട് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തും. ഈ വരുന്ന 28 ന് നടത്തുന്ന ബിരിയാണി ചലഞ്ചിന് സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ളവർ ഒരേ മനസോടെ കൈകോർക്കുകയാണ്. കൊന്നക്കാട് നടന്ന പൊതു യോഗത്തിൽ ജനകീയ കമ്മിറ്റിയുടെ രക്ഷാധികാരിയായി ടി പി തമ്പാനെയും  ചെയർമാനായി പഞ്ചായത്ത്‌ അംഗം പി സി രഘു രഘുനാഥനെയും  വൈസ് ചെയർമാനായി കെ ആർ മണിയെയും യോഗം തിരഞ്ഞെടുത്തു.

കൺവീനറായി ഷാജി ജോസഫ് ,ജോയിന്റ് കൺവീനർ. റോബിൻ തോമസ് ,ട്രഷറർ. ദിബാഷ് ജി എന്നിവരെയും യോഗം തീരുമാനിച്ചു.നാലായിരം ബിരിയാണി വിതരണം ചെയ്യുവാനും അതിൽ നിന്നും കിട്ടുന്ന ലാഭം മൂന്നു രോഗികൾക്കും കൃത്യമായി വീതിച്ചു നൽകുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.വ്യാപാരി വ്യവസായി ഏകോപന സമിതി, വൈറ്റ് ആർമി, സ്റ്റാർ മുട്ടോo കടവ്,കൊന്നക്കാട് ഡ്രൈവേഴ്സ് യൂണിയൻ,മഹാത്മ ജനശ്രീ യൂണിറ്റ്, മൈത്രി സ്വയം സഹായ സംഘo മുട്ടോo കടവ് തുടങ്ങിയ സംഘടനകളും കൂട്ടായ്മ കളും ബിരിയാണി ചലഞ്ചുമായി സഹകരിക്കുന്നുണ്ട്. ടി പി തമ്പാൻ, പി സി രഘുനാഥൻ,കെ ആർ മണി ജോസ് പി കെ, ഷാജി തൈലമനാൽ, ഡാർലിൻ ജോർജ് കടവൻ, ഹരികുമാർ, റോബിൻ അലീന, ദിബാഷ് ജി, ജെയിൻ തോക്കനാട്ട്,വിനു തൊട്ടോൻ,ഗോപാലകൃഷ്ണൻ,രതീഷ് ഒന്നാമൻ, വേണു, സിജു കുട്ടൻ,മുനീർ, ബാലകൃഷ്ണൻ പതിക്കാൽ, സെബാസ്റ്റ്യൻ വട്ടക്കുന്നേൽ, കൃഷ്ണൻ, അരുൺ തൊട്ടത്തിൽ, മാത്യൂസ് വലിയ വീട്ടിൽ, പ്രദീപ് തേങ്കയം എന്നിവർ സംസാരിച്ചു.

No comments