ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ബളാംതോട് സൗജന്യ ഈ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് നടത്തി
ബളാംതോട്: അസംഘടിതമേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കു വേണ്ടി കേന്ദ്ര ഗവൺമെൻ്റ് നടപ്പിലാക്കുന്ന ഈ - ശ്രം കാർഡിന് വേണ്ടിയുള്ള സൗജന്യ രജിസ്ട്രേഷൻ ക്യാംപ് ബളാംതോട് സേവാഭാരതി ഓഫീസിൽ വച്ച് നടത്തി. ബി.ജെപി പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ നടത്തിയ ക്യാംപ് ജില്ലാ കമ്മറ്റിയംഗം പി.രാമചന്ദ്രസറളായ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ സുരേഷ്, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം. ഷിബു, സേവാഭാരതി പഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രേംകുമാർ, അനിൽകുമാർ ചാമുണ്ടിക്കുന്ന്, വി.കൃഷ്ണൻകുട്ടി നായർ, ഭാസ്ക്കരൻ കാപ്പിത്തോട്ടം, പി.കൃഷ്ണകുമാർ, സന്തോഷ് കുമാർ മായത്തി,എന്നിവർ സംസാരിച്ചു. പാണത്തൂരിലെ കോമൺസർവീസ് സെൻ്ററുകളായ സൻ പവി, ഇൻസൈറ്റ് സ്ഥാപനങ്ങളിലെ കെ.സന്തോഷ്,കെ.എം മോഹനൻ എന്നിവർ ക്യാംപിന് നേതൃത്വം നൽകി.
No comments