Breaking News

കർഷക സമര പോരാളികൾക്ക് അഭിവാദ്യമർപ്പിച്ച് ഡിവൈഎഫ്ഐ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി


ഒടയഞ്ചാൽ: കർഷക സമരം വിജയിച്ചതിൽ സമര പോരാളികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ ബ്ലോക്ക്‌ കേന്ദ്രങ്ങളിൽ അഭിവാദ്യ പ്രകടനങ്ങൾ നടത്തി. പനത്തടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തട്ടുമ്മലിൽ വെച്ച് നടത്തിയ അഭിവാദ്യപ്രകടനം ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ, ഡിവൈഎഫ്ഐ ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി റനീഷ്, മേഖല പ്രസിഡന്റ്‌ സതീഷ്, എ.സ് ഐ ലോക്കൽ സെക്രട്ടറി കിരൺ എന്നിവർ സംസാരിച്ചു.DYFI പനത്തടി ബ്ലോക്ക്‌ സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും ബ്ലോക്ക്‌ ജോയിന്റ് സെക്രട്ടറി പ്രജിത്ത്. കെ അധ്യക്ഷതയും വഹിച്ചു.

No comments