ബിജെപി കാസറഗോഡ് കമ്മിറ്റിയുടെ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു മലയോരത്തുനിന്നും വി കുഞ്ഞിക്കണ്ണൻ ബളാലിനെ കർഷക മോർച്ച പ്രസിഡന്റായി തിരഞ്ഞെടുത്തു
കാസറഗോഡ് : ബിജെപി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പി. രമേശ്, എം.പി രാമപ്പ മഞ്ചേശ്വരം, രൂപവാണി ആർ. ഭട്ട്, എം. ബൽരാജ്, എം. സുധാമ ഗോസാഡ, എം. ജനനി എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റുമാരായും ജില്ലാ ജനറൽ സെക്രട്ടറിമാരായി എ. വേലായുധൻ, വിജയകുമാർ റൈ എന്നിവരെയും പുഷ്പ അമേക്കള, ഉമ കടപ്പുറം, മണികണ്ഠ റൈ, എൻ. മധു, സൗമ്യ മഹേഷ്, എന്നിവരെ ജില്ലാ സെക്രട്ടറിമാരായും ജില്ലാ ട്രഷറർ ആയി മഹാബല റൈ, ജില്ലാ സെൽ കോർഡിനേറ്റർ ആയി എൻ. ബാബുരാജിനെയും തെരെഞ്ഞെടുത്തു.
മോർച്ചകളുടെ പ്രസിഡൻ്റുമാരായി ധനഞ്ജയൻ മധൂർ (യുവമോർച്ച), പുഷ്പ ഗോപാലൻ (മഹിളാമോർച്ച),
വി കുഞ്ഞിക്കണ്ണൻ ബളാൽ(കർഷക മോർച്ച), സമ്പത്ത് കുമാർ കെ.പി (എസ്.സി. മോർച്ച), കെ. പ്രേംരാജ് (ഒ.ബി.സി മോർച്ച), ഈശ്വര മാസ്റ്റർ (എസ്.ടി മോർച്ച) എന്നിവരെയും ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ പ്രഖ്യാപിച്ചു.
No comments