വീട്ടമ്മയെ പീഡിപ്പിച്ച് ഗൾഫിലേക്ക് കടന്ന കാഞ്ഞങ്ങാട് സ്വദേശി മുസാഫിർ അലിയെ ഇന്റർപോൾ സഹായത്തോടെ പിടികൂടി
കാഞ്ഞങ്ങാട്: വീട്ടമ്മയെ പീഡിപ്പിച്ച് കാല്‍ ലക്ഷം രൂപയുമായി ഗള്‍ഫിലേക്ക് കടന്ന ആറങ്ങാടി സ്വദേശിയെ ഇന്റര്‍പോള്‍ സഹായത്തോടെ പിടികൂടി.
കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി മുസാഫിര്‍ അലിയെ(26)യാണ് ഇന്റര്‍പോള്‍ പിടികൂടിയത്. 2018ല്‍ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭര്‍തൃമതിയായ 35 കാരിയെ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി ക്രൂരമായ പീഡനത്തിന് ഇരയാക്കിയക്കുകയായിരുന്നു. പീഡനത്തിനിരയാക്കിയ ശേഷം യുവതിയുടെ വീട്ടില്‍ നിന്ന് കാല്‍ ലക്ഷം രൂപ മോഷ്ടിച്ചതാണ് യുവാവ് സ്ഥലം വിട്ടത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് പോലിസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെ യുവാവ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പിന്നീട് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
പ്രതിയെ നാട്ടിലെത്തിക്കാന്‍ ഹൊസ്ദുര്‍ഗ് പൊലീസ് കോടതി മുഖാന്തരം നടപടി സ്വീകരികക്കയായിരുന്നു. യു എ ഇയുമായുള്ള കുറ്റവാളികളെ കൈമാറല്‍ നിയമം അനുസരിച്ച് ഇന്ത്യയിലെ നോഡല്‍ ഏജന്‍സിയായ സി ബി ഐ മുഖാന്തരമാണ് ഇന്റര്‍പോളിനെ സമീപിച്ചത്. യുവാവിന്റെ യുഎഇ ജോലി സ്ഥലത്ത് ഇന്റര്‍പോള്‍ തടഞ്ഞ് വെക്കുകയും ഡല്‍ഹി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് എത്തിച്ച് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഹോസ്ദുര്‍ഗ് എസ് ഐ.ശ്രീജേഷ് ,എ.എസ് ഐ വിനയന്‍ എന്നിവര്‍ ഡല്‍ഹിയില്‍ എത്തി പ്രതിയെ സിബിഐ നിന്നും കസ്റ്റഡിയില്‍ വാങ്ങി കാഞ്ഞങ്ങാട്ടെത്തിച്ചു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഹൊസ്ദുര്‍ഗ് സി ഐ കെ പി ഷൈന്‍ പറഞ്ഞു.
No comments