Breaking News

'കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കും': ആരോഗ്യ മന്ത്രി വീണാ ജോർജ്


കാസർകോട്: കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡിക്കൽ കോളേജിൽ ലഭ്യമാക്കും. സർക്കാർ ആശുപത്രിയിൽ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എം എൽ എ മാരായ എൻ എ നെല്ലിക്കുന്ന്, അഡ്വക്കറ്റ് സി എച്ച് കുഞ്ഞമ്പു , ജില്ലാകലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് മറ്റ് ജനപ്രതിനിധികൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയുടെ കൂടെ ഉണ്ടായിരുന്നു

No comments