Breaking News

കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു


തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ്(36) മകൻ ഋത്വിക്(5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ സുജിത തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.


ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഇന്‍ഫോസിസിന് സമീപം നിർത്തി ഇട്ടിരുന്ന ബസിന് പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച്‌ കയറുകയായിരുന്നു. യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകള്‍ ഇല്ല. എന്നാൽ അച്‌ഛനും മകനും ഇടിയുടെ ആഘാതത്തില്‍ ബസിനടിയില്‍ കുടുങ്ങിപോയി.


തൃശൂര്‍ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂര്‍ പാറയില്‍ താമസിക്കുകയാണ്. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടിവാണ് രാജേഷ്. ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു.

No comments