ബളാൽ പഞ്ചായത്ത് പാത്തിക്കരയിൽ ഇനി ഹൈമാസ് ലൈറ്റ് പ്രകാശം പരത്തും
വെള്ളരിക്കുണ്ട് : ജനകീയാസൂത്രണ പദ്ധതി പ്രകാരം ബളാൽ പഞ്ചായത്ത് പാത്തിക്കരയിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റ് പ്രകാശിച്ചു തുടങ്ങി.
വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഒരു ചെറിയ ടൗണിന്റെ വികസനവെളിച്ചത്തിന്റെ സ്വിച് ഓൺ ചെയ്ത പ്പോൾ നാട്ടുകാർ മധുരംനൽകി അത് ആഘോഷമാക്കി ചടങ്ങിൽ വാർഡ് മെമ്പർ കെ. വിഷ്ണു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. പഞ്ചായത്ത് അംഗം വിനു കെ. ആർ. സാജൻ കൂട്ടക്കളം, എന്നിവർ പ്രസംഗിച്ചു.
പാത്തിക്കരയ്ക്ക് പുറമെ മറ്റു ആറു കേന്ദ്രങ്ങളിൽ കൂടി പഞ്ചായത്ത് ഹൈമസ് ലൈറ്റുകൾ സ്ഥാപിച്ചു.
വെള്ളരിക്കുണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം, കനകപ്പള്ളിതട്ട്, ചുള്ളി ചർച്ച്, പാത്തിക്കര, കൊന്നക്കാട്, മണ്ഡലം കണ്ടം. പുഞ്ച, എന്നീ സ്ഥലങ്ങളിൽ ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. ഇവയും പ്രവർത്തിച്ചു തുടങ്ങിയതായും ജനകീയ ആസൂത്ര പദ്ധതിയിൽ ഇതിനായി 12 ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത് എന്നും പ്രസിഡന്റ് രാജു കട്ടക്കയം പറഞ്ഞു.
No comments