മലയോരത്തെ സിപിഐഎം പ്രവർത്തകനായിരുന്ന ഭീമനടി പാലാന്തടത്തെ പി സി വക്കച്ചന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു
ഭീമനടി: മലയോരത്തെ സിപിഐഎം പ്രവർത്തകനായിരുന്ന ഭീമനടി പാലാന്തടത്തെ പി സി വക്കച്ചന്റെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ശനി രാവിലെ പാലാന്തടത്തെ സ്മൃതിമണ്ഡപത്തിൽ ലോക്കൽ കമ്മിറ്റി അംഗം പി കെ രമേശൻ പതാക ഉയർത്തി. ഏരിയാ കമ്മറ്റി അംഗം ടി കെ സുകുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് പുഷ്പാർച്ചന നടത്തി. വൈകിട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. പി കെ രമേശൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി വി ശശിധരൻ , ഇ ടി ജോസ്, കെ ബാബു എന്നിവർ സംസാരിച്ചു.കെ പി ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
No comments