Breaking News

മുഴുവന്‍ ട്രെയിനുകളിലും ജനറല്‍ കോച്ച് പുനഃസ്ഥാപിക്കണം: റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍


കാഞ്ഞങ്ങാട്: സൂപ്പര്‍ഫാസ്റ്റ് ഉള്‍പ്പെടെ മുഴുവന്‍ ട്രെയിനുകളിലെയും ജനറല്‍ കോച്ചുകള്‍ അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍. ടിക്കറ്റ് കൗണ്ടറില്‍ ഓര്‍ഡിനറി ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്നും അസോസിയേഷന്‍ ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു.


കാഞ്ഞങ്ങാട് നഗരത്തിന്റെയും മലയോരമേഖലയുടെയും റെയില്‍വേ വികസനത്തില്‍ സുപ്രധാന നാഴികക്കല്ലായ കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ അനുകൂലമായ തീരുമാനം കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും നേടിയെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ദക്ഷിണ കന്നഡ എംപിയും ബിജെപി കര്‍ണ്ണാടക സംസ്ഥാന പ്രസിഡന്റുമായ നളിന്‍കുമാര്‍ കട്ടീലിനെ കണ്ട് ആവശ്യപ്പെടും. 

എ ഗ്രേഡ് റെയില്‍വേ സ്റ്റേഷന് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ ഏര്‍പ്പെടുത്താന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു. പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. ടി.കെ.നാരായണന്‍, ബി.മുകുന്ദ് പ്രഭു, ഫസല്‍ റഹ്‌മാന്‍, കെ.എസ്.ഹരി, ബാബു കോട്ടപ്പാറ, സുരേഷ് മടിക്കൈ, ഷക്കീബ് മുഹമ്മദ്, ആര്‍.സുകുമാരന്‍, എം.കെ.റഷീദ്, എം.സുദില്‍ എന്നിവര്‍ സംസാരിച്ചു.


രക്ഷാധികാരികള്‍: ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത, അഡ്വ.എം.സി.ജോസ്, സി.യൂസഫ്ഹാജി. ഭാരവാഹികള്‍: ടി.മുഹമ്മദ് അസ്ലം (പ്രസിഡന്റ്), ടി.കെ.നാരായണന്‍, കെ.എസ്.ഹരി (വൈസ് പ്രസിഡന്റുമാര്‍), ബി.മുകുന്ദ് പ്രഭു (ജനറല്‍ സെക്രട്ടറി), ഫസല്‍ റഹ്‌മാന്‍, ബാബു കോട്ടപ്പാറ (സെക്രട്ടറിമാര്‍), എം.സുദില്‍ (ട്രഷറര്‍). 


പടം അടിക്കുറിപ്പ്: കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം സംസാരിക്കുന്നു

No comments