കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനദിനം ; യുവമോർച്ച കാസർഗോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാറാലിയുടെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം രൂപീകരിച്ചു
കാഞ്ഞങ്ങാട് : കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബര്‍ 1 - ന് യുവമോര്‍ച്ച കാസര്‍ഗോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് വെച്ച് സംഘടിപ്പിക്കുന്ന ജില്ലാറാലിയുടെയും പൊതുസമ്മേളനത്തിന്റെയും സ്വാഗതസംഘം രൂപീകരിച്ചു. തുടര്‍ന്ന് പ്രചരണ പോസ്റ്ററിന്റെ പ്രകാശനവും നടന്നു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍, മുതിര്‍ന്ന ബിജെപി നേതാവ് കൊവ്വല്‍ ദാമോദരന്‍ എന്നിവര്‍ രക്ഷാധികാരികളായ സ്വാഗതസംഘത്തിന്റെ ചെയര്‍മാനായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധനെയും ജനറല്‍ കണ്‍വീനറായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂറിനെയും തെരെഞ്ഞെടുത്തു.
പി. രമേശ്, എം. ബല്‍രാജ്, വിജയ കുമാര്‍ റൈ, എന്‍. മധു, പി. മണികണ്ഠ റൈ, സി.വി സുരേഷ്, കെ.ടി. പുരുഷോത്തമന്‍, ഹരീഷ് നാരമ്പാടി, കെ. പ്രേമരാജ് എന്നിവരെ വൈസ് ചെയര്‍മാന്‍മാരായും മനുലാല്‍ മേലത്ത്, പ്രശാന്ത് കാഞ്ഞങ്ങാട് സൗത്ത്, കുഞ്ഞിക്കണ്ണന്‍ ബളാല്‍, സാഗര്‍ ചാത്തമത്ത്, ജിതേഷ് എന്‍ എന്നിവരെ കണ്‍വീനര്‍മാരായും തെരെഞ്ഞെടുത്തു.
യുവമോര്‍ച്ച നേതാക്കളായ രാഹുല്‍ പരപ്പ, സബിനേഷ് (പബ്ലിസിറ്റി), ജനകരാജ് (ഡെക്കറേഷന്‍), രക്ഷിത് കെദ്ദിലയ (ഫിനാന്‍സ്), മഹേഷ് ഗോപാല്‍ (മീഡിയ, ഐടി), അഞ്ജു ജോസ്റ്റി (മൊബിലൈസേഷന്‍), ശ്രീജിത്ത് പറക്കളായി, പ്രദീപ് കുമ്പള (പ്രോഗ്രാം) എന്നിവരെ വിവിധ സബ്കമ്മിറ്റികളുടെ കണ്‍വീനര്‍മാരായും തെരെഞ്ഞെടുത്തു.
No comments