കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി പെരിങ്ങോം അഗ്നി രക്ഷാസേന
ചെറുപുഴ: ആലക്കോട് പഞ്ചായത്ത് ചെറുപാറ ആനത്താം വളപ്പിലെ തെക്കേ കുളങ്ങര മത്തായിയുടെ പശുവാണ് 60 അടി ആഴമുള്ള ആൾമറ ഇല്ലാത്ത വെള്ളമുള്ള കിണറിൽ വീണത്. പെരിങ്ങോത്തു നിന്നെത്തിയ സ്‌റ്റേഷൻ ഓഫീസർ രാജേഷ് സി പി യുടെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് സംഘത്തിലെ ഫയർ & റസ്‌ക്യൂ ഓഫീസർ വിനീഷ് യു സാഹസികമായി കിണറിലിറങ്ങി പശുവിനെ പുറത്തെടുത്തു. മറ്റ് ജീവനക്കാരായ പി ഭാസ്കരൻ, എം സിനോജ് എം, പി വി ലതേഷ് , വി വി വിനീഷ് , ജെ ജഗൻ, എ രാമകൃഷ്ണൻ , വി എൻ രവീന്ദ്രൻ, അരുൺ കെ നമ്പ്യാർ, പി എം ജോസ്ഥ്, സോണിയ ബിജു എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി
No comments