കാഞ്ഞങ്ങാട് പുല്ലൂരിൽ ബസും ട്രാവലറും കൂട്ടിയിടിച്ച് 23 പേർക്ക്: പരിക്ക് 4 പേരുടെ നില ഗുരുതരം
കാഞ്ഞങ്ങാട് :ദേശീയപാത പുല്ലൂർ ചാലിങ്കാലിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ച് 23 ഓളം പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ് ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ഞായറാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് തൃശ്ശൂർ മണ്ണൂത്തിയിലേക്കു മടങ്ങുകയായിരുന്ന സ ടെമ്പോ ട്രാവലറുംകാഞ്ഞങ്ങാട് നിന്നും മുള്ളേരിയയിലേക്ക് പോവുകയായിരുന്ന വിവാഹപാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടം ടെമ്പോ ട്രാവലർ ഡ്രൈവറേയും ട്രാവലിലെ രണ്ട് യാത്രക്കാരെയും ബസിലെ ഒരു യാത്രക്കാരനെയും മാണ് ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പരിക്കേറ്റ മറ്റുള്ളവർ വിവാഹപാർട്ടി യിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരാണ് ഇവർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽ പെട്ടവരിൽ ചിലരെ ടാറ്റാ ആശുപത്രിയിൽ നിന്നു മടങ്ങുകയായിരുന്ന 108 ആംബുലൻസിലാണ് ആശുപത്രിയിലേക്കു മാറ്റിയത് വിവരമറിഞ്ഞ് മറ്റുളള മൂന്നോളം 108 ആംബുലൻസുകളും അഗ്നി രക്ഷാ സേനയുടെ ആംബുലൻസും മറ്റു വാഹങ്ങളിലുമായാണ് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റിയത് അപകടവിവരമറിഞ്ഞ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന , പോലീസ് സ്ഥലത്തെത്തി ആശുപത്രിയിൽ സിവിൽ ഡിഫൻസ് അംഗങ്ങളും യുവജന സംഘടനാ പ്രവർത്തകരും വേണ്ടുന്ന സഹായങ്ങൾ ചെയ്തു
പരിയാരം മെഡിക്കൽ കോളേജാശുപത്രിൽ പ്രവേശിച്ചവരിൽ മുന്നോളം പേർ തൃശൂർ സ്വദേശികളായതിനാൽ മെഡിക്കൽ കോളേജാശുപത്രിയിൽ പിലാത്തറയിലെ നജ്ജുമുദ്ധിന്റെ നേതൃത്തിൽ ചാരിറ്റി പ്രവർത്തകരും എല്ലാ വിധ സഹായങ്ങളും നൽകി
No comments