Breaking News

എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് കൺവെൻഷൻ പന്നിത്തടത്ത് നടന്നു വേതനം 600 രൂപയായി വർദ്ധിപ്പിക്കണമെന്ന് പ്രമേയം

വെള്ളരിക്കുണ്ട്: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 600 രൂപയായി വർധിപ്പിക്കുക. തൊഴിൽ മേഖലയിൽ സംഭവിക്കുന്ന  അപകടത്തിനു ധനസഹായം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു ) കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് കൺവെൻഷൻ സമാപിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്ത് നടന്ന കൺവെൻഷൻ പി കുഞ്ഞിരാമൻ ഉത്ഘാടനം ചെയ്തു. ചന്ദ്രിക ബാബു അധ്യക്ഷത വഹിച്ചു. വിനോദ് പന്നിത്തടം, മഞ്ജുഷ കെ വി എന്നിവർ സംസാരിച്ചു. തങ്കമണി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. പുതിയ 13 അംഗകമ്മിറ്റിയെ തെരഞ്ഞടുത്തു പ്രസിഡണ്ട്‌ മഞ്ജുഷ  കെ വി, വൈസ് പ്രസിഡണ്ട്‌ തമ്പായി കെ വി. സെക്രട്ടറി തങ്കമണി രാമകൃഷ്ണൻ. ജോയിന്റ് സെക്രട്ടറി സുനിത പി. ഖജൻജി പത്മകുമാരി വി എസ് എന്നിവരെ തെരഞ്ഞെടുത്തു.

No comments