Breaking News

വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് കനകപ്പള്ളിയിലെ രാജീവന് നിർമ്മിച്ചു നൽകുന്ന സ്നേഹവീടിൻ്റെ കട്ടിളവെക്കൽ കർമ്മം നടന്നു


വെള്ളരിക്കുണ്ട്: മരപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന രാജീവൻ ഇപ്പോൾ ശരീരം തളർന്ന് കിടപ്പിലാണ്, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മറച്ച ചെറിയ കൂരയിൽ കഴിയുന്ന ഈ കുടുംബത്തിൻ്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകർ. ശനിയാഴ്ച്ച വീടിൻ്റെ കട്ടിളവെക്കൽ കർമ്മം ലയൺസ് മുൻ ഡിസ്ട്രിക്റ്റ് ഗവർണർ ഡോ.ഒ.വി സനൽ നിർവ്വഹിച്ചു. വെള്ളരിക്കുണ്ട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് മധു കൊടിയംകുണ്ടിൽ അധ്യക്ഷനായി. നിർമ്മാണ കമ്മറ്റി ചെയർമാൻ അഡ്വ.സണ്ണി ജോർജ് മുത്തോലി സ്വാഗതവും ഒ.ജി ഇമ്മാനുവേൽ നന്ദിയും പറഞ്ഞു. കെ.പി.എ സിദ്ദിഖ്, ഷാജി ജോസഫ്,ബ്ലോക്ക് പഞ്ചായത്തംഗം ഷോബി ജോസഫ്, സാബു കാഞ്ഞമല, സജി സെബാസ്റ്റ്യൻ, മോൺസി കൈപ്പടകുന്നേൽ,അനീഷ് സൈമൺ, ഷാജിവെള്ളംകുന്നേൽ തുടങ്ങിയവർ സംബന്ധിച്ചു.

No comments