എ.ടി.എം ചാർജ് വർധനമുതൽ ഗ്യാസ് സിലിണ്ടർ വിലമാറ്റം വരെ: അറിയാതെ പോകരുത് ഈ മാറ്റങ്ങൾ
പുതുവർഷം തുടങ്ങാൻ ഇനി മണിക്കൂറുകൾ മാത്രമേ മുന്നിലൊള്ളൂ. 2022 മുതൽ സാധാരണക്കാരെ ബാധിക്കുന്ന നിരവധി മാറ്റങ്ങളാണ് വരുന്നത്. എ.ടി.എം ഇടപാടുകളിലും ലോക്കർ സംവിധാനങ്ങളിലും ജി.എസ്.ടിയിലും പാചകവാതകസിലിണ്ടർ വിലയിലുമെല്ലാം വലിയ മാറ്റങ്ങളാണ് ജനുവരി മുതൽ പ്രാബല്യത്തിൽ വരുന്നത്.
സൗജന്യ ഇടപാടുകളുടെ പ്രതിമാസ പരിധി കഴിഞ്ഞാൽ ഉപഭോക്താക്കൾ ജനുവരി ഒന്നുമുതൽ ഓരോ എടിഎം പിൻവലിക്കലിനും അധിക തുക നൽകേണ്ടി വരും.സ്വന്തം ബാങ്ക് എടിഎമ്മുകൾ നിന്ന് പ്രതിമാസം അഞ്ചു ഇടപാടുകളാണ് സൗജന്യം. മെട്രോ നഗരങ്ങളിൽ ഇത് മൂന്ന് ഇടപാടുകളാണ്. ഈ സൗജന്യ ഇടപാടുകൾക്ക് ശേഷമുള്ള ഓരോ ഇടപാടുകൾക്കും 20 രൂപയായിരുന്നു ഇതുവരെ ഈടാക്കിയിരുന്നത്. ഇനിമുതൽ 21 രൂപ നൽകേണ്ടിവരും. പ്രതിമാസ പരിധിക്ക് മുകളിലുള്ള ഇടപാടുകൾക്കുള്ള ചാർജുകൾ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
2. പാചകവാതക സിലിണ്ടർ വിലയിലും മാറ്റം
2. പാചകവാതക സിലിണ്ടർ വിലയിലും മാറ്റം
ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് പുതുവർഷത്തിൽ പാചകവാതക സിലിണ്ടറുകളുടെ വില വർധിക്കാൻ സാധ്യതയുണ്ട്. ഇതേ കുറിച്ചുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും അടുത്ത വർഷം മുതൽ ജി.എസ്.ടിയായി കൂടുതൽ പണം നൽകണം. വസ്ത്രങ്ങൾ,പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് 12 ആയി ഉയർത്തുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്‌സ് ആന്റ് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇകൊമേഴ്‌സ് ഫ്‌ളാറ്റ്‌ഫോമിലെ സേവനങ്ങൾക്ക് ഒന്നുമുതൽ അഞ്ചുശതമാനം വരെ നിരക്കിൽ ജി.എസ്.ടി നൽകേണ്ടി വരും. കൂടാതെ ഓരോ മാസവും ജി.എസ്.ടി സമ്മറി ഫയൽചെയ്തിട്ടില്ലെങ്കിൽ GSTR-1 സെയിൽസ് റിട്ടേൺ ഫയൽ ചെയ്യുന്നതിൽ നിന്ന് നിരോധിക്കുമെന്ന് ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
No comments