Breaking News

ഭീമനടി ചെന്നടുക്കം എ.കെ.ജി സ്മാരക ഗ്രന്ഥാലയം അനുമോദന സദസ് സംഘടിപ്പിച്ചു


ഭീമനടി: ചെന്നടുക്കം എ.കെ.ജി സ്മാരക ഗ്രന്ഥാലയം അനുമോദന സദസ് സംഘടിപ്പിച്ചു. സർക്കാർ ജോലിയിലേക്ക് പ്രവേശിച്ച സുകേഷ് കൃഷ്ണൻ, വായനശാലയുടെ മുൻ പ്രവർത്തകൻ ചന്ദ്രൻ എന്നിവരെ ചെന്നടുക്കം ഏ.കെ.ജി സ്മാരക ഗ്രന്ഥലയം അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ അഖില സി.വി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥലയം സെക്രട്ടറി ടി എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രന്ഥാലയം പ്രസിഡന്റ്‌ സി വി ശശിധരൻ അധ്യക്ഷനായി. വായനശാല എക്സിക്യൂട്ടീവ് അംഗം എം കുഞ്ഞികൃഷ്ണൻ, വി ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു. ഗ്രന്ഥാലയം ലൈബ്രറി ഇൻചാർജ്  ആതിര സി എൻ നന്ദി പ്രകാശിപ്പിച്ചു.

No comments