വടകര താലൂക്ക് ഓഫീസ് തീപിടുത്തം; ആന്ധ്ര സ്വദേശി കസ്റ്റഡിയിൽ അട്ടിമറി സംശയത്തിൽ പൊലീസ്
വടകര താലൂക്ക് ഓഫീസ് തീപിടുത്തത്തില്‍ അട്ടിമറി സംശയത്തില്‍ പൊലീസ്. വെള്ളിയാഴ്ചയിലെ വന്‍ തീപിടുത്തിന് മുന്‍പ് രണ്ട് ദിവസം മുന്‍പ് ലാന്റ് അക്വസിഷന്‍ തഹസില്‍ദാരുടെ ഓഫീസില്‍ ഉണ്ടായ തീപ്പിടുത്തം ഉണ്ടായത് ഉള്‍പ്പെടെയാണ് പൊലീസിന്റെ അട്ടിമറി സംബന്ധിച്ച സംശയത്തിന് പിന്നില്‍. എല്‍ എ തഹസില്‍ദാരുടെ ഓഫീസിലെ തീപ്പിടുത്തതിന് ഉത്തരവാദി എന്ന് കരുതുന്ന ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. ആന്ദ്ര സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളതെന്നാണ് വിവരം. എല്‍ എ തഹസില്‍ദാര്‍ ഓഫീസിലേക്ക് ഇയാള്‍ വരുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. താലൂക്ക് ഓഫീസില്‍ ഇന്നലെ ഉണ്ടായ തീപിടുത്തത്തിലും ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇന്നലെ രാത്രിയാണ് ആന്ധ്ര സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. .
എല്‍ എ തഹസില്‍ദാര്‍ ഓഫീസിന് സമീപത്തെ ശുചിമുറിയില്‍ ആയിരുന്നു രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തീപ്പിടുത്തം ഉണ്ടായത്. ഈ ശുചിമുറിയിലേക്ക് ഇയാള്‍ കയറുകയും പിന്നീട് തഹസില്‍ദാറുടെ ഓഫീസലേക്കും കടക്കുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്്. പ്രദേശത്ത് അലഞ്ഞ് തിരിയുന്ന ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ആറോടെ ആയിരുന്നു വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തലശേരി, പേരാമ്പ്ര ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ കൂടി ഉടനെത്തും. ഓഫീസ് രേഖകള്‍ ഭൂരിഭാഗവും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണിട്ടുണ്ട്.സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് വടകര എംഎല്‍എ കെ കെ രമ ആവശ്യപ്പെട്ടിരുന്നു. തീപിടുത്തത്തിന് പിന്നില്‍ വലിയ ദുരൂഹതയുണ്ട്. ഡിവൈഎസ്പി തലത്തിലുള്ള അന്വേഷണം പര്യാപ്തമല്ലെന്നും കെകെ രമ പറഞ്ഞു. തീപിടുത്തവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായി റവന്യു മന്ത്രി കെ രാജനും അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള ഇടപെടല്‍ നടന്നോ എന്നതും പരിശോധിക്കും.പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി തൃശ്ശൂരില്‍ വ്യക്തമാക്കിയിരുന്നു.
No comments