നീലേശ്വരം പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു
നീലേശ്വരം: കാസർകോട് ജില്ലയിലെ തേജസ്വിനി പുഴയ്ക്ക് കുറുകെ പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റർ കം ബ്രിഡ്ജ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ. എം പി, എംഎൽഎ മാരായ എം. രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു . ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ജില്ലാ പോലീസ് മേധാവി പിബി രാജീവ് മുൻ എം എൽ എ കെ.കുഞ്ഞിരാമൻ എന്നിവർ സന്നിഹിതരായി.
നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത , . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി, കാസർഗോഡ് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്മോഹൻ, നബാർഡ് എ ജി എം ദിവ്യ കെ ബി, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി വത്സലൻ , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി , ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രമീള സി.വി. ഈസ്റ്റ് എളേരിഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെയിംസ് പന്തമാക്കൽ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹൻ , കാസർകോട് ജില്ലാ പഞ്ചായത്ത് മെമ്പർ സി ജെ സജിത്ത് , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കുഞ്ഞിരാമൻ, നീലേശ്വരം നഗരസഭ കൗൺസിലർമാരായ വിവി സതി, ടി.പി. ലത, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് മെമ്പർ എം പ്രശാന്ത് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ , പി കെ ഫൈസൽ , ബങ്കളം കുഞ്ഞികൃഷ്ണൻ, വി കെ ബാവ, രവികുളങ്ങര, സുരേഷ് സിവി കുര്യാക്കോസ് പ്ലാപ്പറമ്പിൽ , ജെറ്റോജോസഫ് കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത് , അസീസ് കടപ്പുറം, ടിവി ബാലകൃഷ്ണൻ , പി നന്ദകുമാർ , രതീഷ് പുതിയപുരയിൽ , ആന്റക്സ് ജോസഫ് , വി കെ രമേശൻ പിപി അടിയോടി എന്നിവർ സംസാരിച്ചു.
ജലസേചനവും ഭരണവും ചീഫ് എൻജിനീയർ അലക്സ് വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു എം. രാജഗോപാലൻ എംഎൽഎ സ്വാഗതവും ഇറിഗേഷൻ നേർത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ നന്ദിയും പറഞ്ഞു.
കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയും കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്ത് ബന്ധിപ്പിച്ചുകൊണ്ട് കാര്യങ്കോട് പുഴയിൽ നബാർഡ് സഹായത്തോടുകൂടി നിർമ്മിച്ച പദ്ധതിയാണിത് കാര്യങ്കോട് പുഴയിൽ വേനൽ കാലത്ത് വേലിയേറ്റ സമയത്ത്
പാലായി മുതൽ 18 കിലോമീറ്റർ മുകൾഭാഗം വരെ ഉപ്പു കലർന്ന ജലം എത്തുകയും കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം നിലനിന്നിരുന്നു ഈ പദ്ധതി യാഥാർത്ഥ്യമായതോടുകൂടി ഉപ്പുവെള്ളം തടയപ്പെടുകയും സമീപപ്രദേശങ്ങളായ നിലേശ്വരം മുൻസിപ്പാലിറ്റി, കിനാനൂർ-കരിന്തളം , വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി , കയ്യൂർ-ചീമേനി, ചെറുവത്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലും 4866 ഹെക്ടർ കൃഷിഭൂമിയിലും മറ്റു കുടിവെള്ള സ്രോതസ്സുകളും ശുദ്ധജലം ലഭ്യമാവുകയും ചെയ്യും. കൃഷിക്ക് ആവശ്യമായ ജല സ്രോതസായും റോഡ്ഗതാഗതത്തിനും ഈ പദ്ധതി ഉപയുക്തമാകും. ടൂറിസം വികസനത്തിനും ഉപകരിക്കും.
No comments