ബ്രദേഴ്സ് പരപ്പ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ മത്സരവും ആദ്യ സീസണിന്റെ സമാപന സമ്മേളനവും നടന്നു
പരപ്പ: പരപ്പയുടെ സമീപ പ്രദേശങ്ങളിലെ പതിമൂന്നോളം ക്ലബ്ബുകളുടെ കൂട്ടായ്മയിലൂടെ രൂപീകരിച്ച ബ്രദേഴ്സ് പരപ്പയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങളുടെ ഫൈനൽ മത്സരവും ആദ്യ സീസണിന്റെ സമാപന സമ്മേളനവും പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പ്രൊ: പി.രഘുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുൾ നാസർ ഉപഹാര സമർപ്പണവും സമ്മാനദാനവും നിർവഹിച്ചു, പരപ്പ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ സുരേഷ് കോക്കോട്ട്, അധ്യാപകൻ രമേശൻ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ദാമോദരൻ കൊടക്കൽ, പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വിജയൻ കോട്ടക്കൽ, ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ UAE ട്രഷറർ റാഷിദ് ഇടത്തോട് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു, സംസ്ഥാന അണ്ടർ 17 വടംവലി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പരപ്പ സ്കൂളിലെ കായിക താരങ്ങൾക്കും, കോച്ചിനും, കായികാധ്യാപികയ്ക്കും, കണ്ണൂർ യൂണിവേഴ്സിറ്റി അത്ലറ്റ് മീറ്റിൽ 100 മീറ്റർ, 200 മീറ്റർ, 4X 400 മീറ്റർ റിലേ ഇനങ്ങളിൽ സ്വർണ്ണ മെഡൽ നേടി ആൾ ഇന്ത്യാ അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടിയ അജ്നാസ് ബാനത്തിനും ചടങ്ങിൽ വെച്ച് ഉപഹാര സമർപ്പണം നടത്തി. പരപ്പ പ്രീമിയർ ലീഗിന്റെ (PPL) ആദ്യസീസണിന്റെ ഫൈനൽ മത്സരത്തിൽ ബ്രദേഴ്സ് ഇടത്തോടിനെ പരാജയപ്പെടുത്തി സ്പോർട്സ് സെന്റർബാനം ജേതാക്കളായി. ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ സ്പോൺസർ ചെയ്ത റോളിംഗ് ടോഫിയും റണ്ണേഴ്സിനും വിന്നേഴ്സിനുമുള്ള സ്ഥിരം ടോഫികളും വിശാഷ്ടാതിഥികൾ സമ്മാനിച്ചു. ബ്രദേഴ്സ് പരപ്പ കൂട്ടായ്മയുടെ ചെയർമാൻ അജയൻ കാരാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ ഇർഷാദ് പരപ്പ സ്വാഗതവും, വൈസ് ചെയർമാൻ വിഘ്നരാജൻ ഇടത്തോട് നന്ദിയും രേഖപ്പെടുത്തി.
No comments