കോട്ടഞ്ചേരിയുടെ കാവൽക്കാർക്ക് ആത്മധൈര്യം പകർന്ന് അഡ്വ.പ്രശാന്ത് ഭൂഷൻ പാമത്തട്ടിലെത്തി കൊന്നക്കാട് നടന്ന സമര സായാഹ്നം പ്രശാന്ത്ഭൂഷൻ ഉദ്ഘാടനം ചെയ്തു
കൊന്നക്കാട്: കോട്ടഞ്ചേരി മലനിരകളിൽ പെട്ട പാമത്തട്ടിൽ ക്വാറി സ്ഥാപിക്കുന്നതിനെതിരെ നടന്നു വരുന്ന സമരത്തിന് ഊർജ്ജം പകരാൻ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.പ്രശാന്ത് ഭൂഷൻ കൊന്നക്കാടെത്തി. ഉച്ചയോടെ കൊന്നക്കാട്ടെത്തിയ അദ്ദേഹം പദ്ധതി വന്നാൽ ദുരിതമനുഭവിക്കേണ്ടി വരുന്ന മേഖലകളിൽ സന്ദർശനം നടത്തി. വൈകിട്ട് വാദ്യമേളങ്ങളുടെയും പരുന്താട്ടം, കോൽകളി ,കാളിയാട്ടം തുടങ്ങി നിരവധി നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ കൊന്നക്കാട് ടൗണിൽ നിന്നും പ്രശാന്ത് ഭൂഷനെ സ്വീകരിച്ചു. സാംസ്കാരിക സമര ഘോഷയാത്രക്ക് ശേഷം കൊന്നക്കാട് ചൈത്ര വാഹിനി ഫാർമേഴ്സ് ക്ലബ്ബ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രശാന്ത് ഭൂഷൻ ഉദ്ഘാടനം ചെയ്തു. കോട്ടഞ്ചേരി പാമത്തട്ട് പ്രദേശത്തെ തകർക്കുന്ന ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തോടൊപ്പം തൻ്റെ എല്ലാ കഴിവും പ്രയോജപ്പെടുത്തി നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന്
കൊന്നക്കാട് നടന്ന സമര സായാഹ്നത്തിൽ അഡ്വ.പ്രശാന്ത്ഭൂഷൻ പറഞ്ഞു
ചടങ്ങിൽ സണ്ണി പൈകട സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ കെ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കർഷകസമര നേതാക്കളായ പി.ടി.ജോൺ, അഡ്വ.ജോൺ ജോസഫ് , പഞ്ചായത്ത് മെമ്പർ മോൻസി ജോയി, വിവിധ പരിസ്ഥിതി പൗരാവകാശ സംഘടനാ നേതാക്കളായ ടി.പി.പത്മനാഭൻ , അഡ്വ.ടി.വി.രാജേന്ദ്രൻ, പ്രൊഫ.എം.ഗോപാലൻ, അമ്പലത്തറ കുഞ്ഞുകൃഷ്ണൻ, പി.വി.സുധീർ കുമാർ, കെ.പ്രവീൺകുമാർ മതനേതാക്കളായ മുഹമ്മദ് റാശിദ് സഖാഫി, സി.എം.ഗംഗാധരൻ, ഫാ.ആൻ്റ്ണി പള്ളിക്കുന്നേൽ, സുരേഷ് പത്രവളപ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു
No comments