പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് ഇറങ്ങുമെന്ന് ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി
ഒടയംചാൽ:പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക് ഇറങ്ങുമെന്ന് ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റി. നിലവിൽ ഒപി വിഭാഗത്തിൽ ആവിശ്യത്തിന് ഡോക്ടർമാർ ഇല്ലാത്ത സ്ഥിതി ആണ് ആശുപത്രിയിൽ.
കെ റെയിൽ വികസനത്തിന്റെ പേരിൽ എങ്ങനെ അഴിമതി നടത്താം ഗവേഷണംആണ് കേരളത്തിലെ പിണറായി വിജയൻ ഗവണ്മെന്റ് നടുത്തുന്നത് എന്ന് ബിജെപി ജില്ല സെക്രട്ടറി എൻ മധു .ബിജെപി വെള്ളരിക്കുണ്ട് മണ്ഡലം ഭാരവാഹി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലർ ഫ്രണ്ട് പോലുള്ള തീവ്രവാദി സംഘടനകളുടെ വോട്ട് വാങ്ങി അധികാരത്തിൽ എത്തിയ പിണറായി ഗവണ്മെന്റ് അതിനുള്ള നന്ദി ആണോ അക്രമ സംഭവങ്ങൾ നടക്കുമ്പോൾ അവർക്കതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് എന്ന് അദ്ദേഹം ആരോപിച്ചു.മണ്ഡലം പ്രസിഡന്റ് രാഹുൽ പരപ്പ അധ്യക്ഷത വഹിച്ചു, കർഷക മോർച്ച ജില്ല പ്രസിഡന്റ് വി കുഞ്ഞികണ്ണൻ ബളാൽ, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് പ്രേമംരാജ് കാലിക്കടവ് എന്നിവർ സംസാരിച്ചു.യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത് പറക്കളായി സ്വാഗതവും, മണ്ഡലം ജനറൽ സെക്രട്ടറി വിനീത് മുണ്ടമാണി നന്ദിയും പറഞ്ഞു
No comments