Breaking News

"വടക്കാക്കുന്ന് മരുത്കുന്ന് മലനിരകൾ സംരക്ഷിക്കണം": ബാലസംഘം കാരാട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു


വെള്ളരിക്കുണ്ട്: ബാലസംഘം കാരാട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ വടക്കാക്കുന്ന് മരുത്കുന്ന് മലനിരകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ബാലസംഘം നീലേശ്വരം ഏരിയ രക്ഷാധികാരി ജോ. സെക്രട്ടറി എം.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. അഭിലാഷ് അധ്യക്ഷത വഹിച്ചു.ദിവ്യാ സുരേഷ്, ടി.എൻ അജയൻ, ഗിരീഷ് കാരാട്ട്, എന്നിവർ സംസാരിച്ചു.കീർത്തന സ്വാഗതം പറഞ്ഞു.

No comments