Breaking News

വെള്ളരിക്കുണ്ട് പോലീസിൻ്റെ പരിശോധനയിൽ ഡെലിവറി വാഹനത്തിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


വെള്ളരിക്കുണ്ട്: ഭീമനടിയിൽ വച്ച് വെള്ളരിക്കുണ്ട് പോലീസ് നടത്തിയ പരിശോധനയിൽ ഡെലിവറി വാഹനത്തിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കെ.എൽ 18 യു 9780 എയ്സ് വാഹനത്തിൽ നിന്നുമാണ് 190 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കാസർകോടിൻ്റെ മലയോര മേഖലയിൽ വിൽപ്പന നടത്താൻ കൊണ്ടു പോകും വഴിയാണ് വെള്ളരിക്കുണ്ട് പോലീസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന കാങ്കോൽ സ്വദേശി മുസ്തഫയെ പ്രിൻസിപ്പൽ എസ്.ഐ വിജയകുമാർ എം.പിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.സുന്ദരൻ, സജിത്കുമാർ, ബിജു എം.ആർ, വിപിൻചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

No comments