മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം; തിക്കിലും തിരക്കിലും 12 മരണം
ജമ്മു കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 12 ഓളം പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗോപാല്‍ ദത്താണ് അപകടത്തില്‍ 12 പേരുടെ മരണം സ്ഥിരീകരിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.തിക്കിലും തിരക്കിലും പെട്ട് എത്ര പേര്‍ക്കാണ് പരുക്കു പറ്റിയിട്ടുള്ളത് എന്നതിലുള്‍പ്പെടെ വ്യക്തത ലഭിക്കേണ്ടതുണ്ടെന്ന് ഡോ. ഗോപാല്‍ ദത്ത് അറിയിച്ചു. നിലവില്‍ ഇവരെ നരേന ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.അതേസമയം, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു
No comments