ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് മലയോരത്തിന് സമർപ്പിച്ചു
പരപ്പ: കോടോം ബേളൂര്‍, കിനാനൂര്‍കരിന്തളം, ബളാല്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഐ.സി.യു സംവിധാനമുള്ള ആംബുലന്‍സ് മലയോര നാടിന് സമർപ്പിച്ചു. മനുഷ്യരുടെ ചോരക്കും , കണ്ണ് നീരിനും മതവും രാഷ്ട്രീയവുമില്ലെന്ന് മുസ്ലീം ലീഗ് ഉയർത്തിപ്പിടിക്കുന്നത് ഇത്തരം രാഷ്ട്രീയമാണെന്നും കാരുണ്യത്തിൻ്റെ പ്രവർത്തനമാണ് ലീഗ് ചെയ്ത് വരുന്നതെന്നും
പരപ്പയിൽ നടന്ന ആംബുലൻസ് സമർപ്പണ ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു.
വിനോദത്തിനും, വിജ്ഞാനത്തിനും സമയം കണ്ടെത്തി യാത്രകൾ നടത്തുന്നവർ വർഷത്തിലൊരിക്കലെങ്കിലും സി എച്ച് സെൻ്ററുകൾ പോലുള്ള ആധുര സേവന കേന്ദ്രങ്ങൾ സന്ദർശിച്ച് ദൈവം നമുക്ക് നൽകിയ കാരുണ്യത്തെ കുറിച്ച് തിരിച്ചറിയണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മലയോര മേഖലയിലെ രോഗികളെ വിദഗ്ദ ചികില്‍സയ്ക്കായി ആസ്പത്രിയില്‍ എത്തിക്കാനാണ് വിദേശത്തും നിന്നും സ്വദേശത്തും നിന്നും ശേഖരിച്ച പണം കൊണ്ട് ഇരുപത്തിയഞ്ച് ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് വാങ്ങിയിരിക്കുന്നത്.
ആംബുലന്‍സ് സമര്‍പ്പണ ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം എന്നിവര്‍ മുഖ്യാതിഥികളായി. നിര്‍ധന രോഗികള്‍ക്കുള്ള അബുദാബി പരപ്പ മേഖല കെ.എം.സി.സി നല്‍കുന്ന ചികില്‍സ സഹായം ഖാലിദ് ക്ലായിക്കോട്, ബഷീർ എടത്തോട് എന്നിവർ ചേർന്ന് വിതരണം ചെയ്തു. എ.സി.എ ലത്തീഫ് സ്വാഗതം പറഞ്ഞു. മുസ്തഫ തായന്നൂര്‍ അധ്യക്ഷതയിൽ അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. കെ മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, ആബിദ് ആറങ്ങാടി, സി.എം ഇബ്രാഹിം, എം.എസ് ഹമീദ് ഹാജി, ടി അബ്ദുല്‍ ഖാദര്‍, റാഷിദ് എടത്തോട്, മുബാറക് ഹസൈനാര്‍ഹാജി, ജാതിയില്‍ഹ സൈനാര്‍, യു.വി മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി കോളിയാര്‍, താജുദ്ധീന്‍ കമ്മാടം, ഷാനവാസ് കാരാട്ട്, പി.കെ മുഹമ്മദ് അബ്ദുറഹ്മാന്‍, ഇബ്രാഹിം ഹാജി ഒടയംചാല്‍,
ഹസ്സൻ ബദരിയാ നഗർ ,ടി അബ്ദുല്‍ സലാം,ആഷിഖ് അടുക്കം, റംഷീദ് തോയമ്മൽ ജംഷീദ് ചിത്താരി എന്നിവർ സംബന്ധിച്ചു. താജുദ്ദീൻ കമ്മാടം നന്ദി പറഞ്ഞു.
No comments