Breaking News

കുടുംബ വഴക്കിനിടെ പിതാവിൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന ചെറുപുഴ സ്വദേശി മരിച്ചു



ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിലെ തിരുമേനിയിൽ കുടുംബ വഴക്കിനിടെ പിതാവിൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മദ്യലഹരിയിൽ എത്തി മാതാപിതാക്കളെ യുവാവ് അക്രമത്തിനിടെ പിതാവിൻ്റെ അടിയേറ്റ് മകന് ഗുരുതര പരിക്കേറ്റിരുന്നു.ഇയാൾ കണ്ണൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ മരിക്കുകയായിരുന്നു. തിരുമേനി കോക്കടവിലെ കുഴിമറ്റത്തിൽ ഫ്രാൻസിസിൻ്റെ മകൻ ജോബി(45)യാണ് മരിച്ചത്. അക്രമത്തിനിടെ പരിക്കേറ്റ ജോബിയുടെ അമ്മ എത്സമ്മ (65) ചെറുപുഴ സെയ്ൻറ് സെബാസ്റ്റ്യൻസ് ആസ്പത്രിയിൽ ചികിത്സ തേടിയിരുന്നു. ജോബിയുടെ പിതാവ് ഫ്രാൻസിസ് (73) റിമാൻഡിലാണ്.

No comments