'മത സൗഹാർദ്ദത്തിന്റെ വിളനിലമായ നാടിനെ മരുഭൂമിയാക്കി മാറ്റരുത്': വെള്ളരിക്കുണ്ട് വടക്കാംകുന്നിൽ കാരാട്ട് ശ്രീചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന ഭാരവാഹികളുടെയും, കാരാട്ട് ബദർ മസ്ജിദ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സംയുക്ത ധർണ്ണാ സമരം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട്: വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനന നീക്കങ്ങൾക്കെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രതിവാര സമര പരിപാടികളുടെ ഭാഗമായി
കാരാട്ട് ശ്രീ ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന ഭാരവാഹികളുടെയും, കാരാട്ട് ബദർ മസ്ജിദ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സംയുക്ത ധർണ്ണാ സമരം സംഘടിപ്പിച്ചു. മത സൗഹാർദ്ദത്തിന്റെ വിളനിലമായ നാടിനെ മരുഭൂമിയാക്കി മാറ്റാൻ അനുവദിക്കരുതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.
സംരക്ഷണ സമിതി ചെയർമാൻ അബ്രഹാം.പി.ഡി. ധർണ്ണാസമരം ഉദ്ഘാടനം ചെയ്തു കാരാട്ട് ശ്രീ ചാമുണ്ഡേശ്വരീ ഗുളികൻ ദേവസ്ഥാന പ്രസിഡന്റ് എം.സജീവൻ സ്വാഗതവും ബദർ മസ്ജിദ് ഭാരവാഹി സെയ്ദലവി അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിന് സംരക്ഷണ സമിതി കമ്മിറ്റി അംഗം ടി.എൻ.ബാബു നന്ദിരേഖപ്പെടുത്തി.
No comments