Breaking News

മാനന്തവാടി-ബളാൽ കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു


വെള്ളരിക്കുണ്ട്: മാനന്തവാടി ഡിപ്പോയിൽ നിന്ന് കോവിഡ് കാലത്തിനു മുൻപ്  സർവീസ് നടത്തിയിരുന്ന മാനന്തവാടി -ബളാൽ കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിച്ചു. കോവിഡ് മഹാമാരി മൂലം ഒന്നര വർഷത്തിനു മേൽ ഈ സർവീസ് ഓടാതിരുന്നു.

കാസറഗോഡ്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകൾക്ക് ഏറെ ഉപകാരപ്രദമായ ഈ ബസ് സർവീസ്  മലയോര മേഖല പാസ്സഞ്ചർസ്  അസോസിയേഷൻ മുൻകൈ എടുത്ത്  പുനഃരാരംഭിച്ചത് മലയോരപ്രദേശത്തെ ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായി.

പുതിയ സമയപ്രകാരം ബളാൽ നിന്ന് 6.00 ന്  പുറപ്പെട്ട് 7.10 ന് ചെറുപുഴ നിന്നുള്ള സമയവും, മാനന്തവാടിയിൽ നിന്ന് ഉച്ചക്ക് 2.45 ന് പുറപ്പെട്ട് വൈകുന്നേരം 5.00 ന് ഇരിട്ടിയിലും, ചെറുപുഴ 7.30 നും കടന്ന് പോരുന്ന സമയവും,  വൈകുന്നേരം 3.45 ന് ശേഷം ഇരിട്ടിയിൽ നിന്നും ചെറുപുഴ, വെള്ളരിക്കുണ്ട് ഭാഗത്തേക്കും, 6.30 ന് ശേഷം ചെറുപുഴയിൽ നിന്നും  വെള്ളരിക്കുണ്ട് ഭാഗത്തേക്കും ബസുകൾ ഒന്നും തന്നെയില്ലാത്തതിനാൽ ഈ സർവീസ് വളരെ ഉപകരിക്കുമെന്ന് കൺവീനർ എം.വി രാജു ചൂണ്ടിക്കാട്ടി.

No comments