വെള്ളരിക്കുണ്ട് കല്ലൻചിറ റോഡരികിൽ ഓവുചാൽ നിർമ്മിക്കണം: ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം മങ്കയത്ത് സമാപിച്ചു
വെള്ളരിക്കുണ്ട്: കല്ലഞ്ചിറ പിഡബ്ലിയുഡി റോഡിൽ ഒൻപതോളം കൾവർട്ടുകൾ നിലവിലുണ്ട് എന്നാൽ കൾവർട്ടുകളിലേക്ക് വെള്ളം എത്തിച്ചേരുന്ന വിധത്തിൽ ഓടകൾ നിർമ്മിച്ചിട്ടില്ല, അതിനാൽ കാലവർഷത്തിൽ പല സ്ഥലത്തും വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത് മെക്കാഡം റോഡ് ടാറിങ് പൂർത്തിയായിട്ട് മൂന്നു വർഷത്തോളമേ ആയുള്ളൂ കൾ വർട്ടുകളുടെ പ്രയോജനം ലഭിച്ച് റോഡ് ദീർഘകാലം നിലനിൽക്കണമെങ്കിൽ ഓടകൾ അത്യാവശ്യമാണ് ആയതിനാൽ ഓടകൾ എത്രയും പെട്ടെന്ന് ഓവുചാൽ നിർമ്മിക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുവാൻ ഡിവൈഎഫ്ഐ വെള്ളരിക്കുണ്ട് യൂണിറ്റ് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീജിത്ത് കൊന്നക്കാട് ഉദ്ഘാടനം ചെയ്തു. സുകേഷ് വിഎസ് സ്വാഗതം പറഞ്ഞു ട്വിൻസ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു ബ്ലോക്ക്കമ്മിറ്റി അംഗം സജിൻരാജ് മേഖല കമ്മിറ്റി അംഗങ്ങളായ മനീഷ്, രമ്യ, അജിത്ത്, ആനന്ദ്,എന്നിവർ പങ്കെടുത്തു
121 തവണ രക്തം ദാനം ചെയ്ത അബ്ദുൾ ബഷീറിനെയും, വൈകല്യങ്ങൾ മറന്ന് ചിത്രരചനയിൽ മികവുതെളിയിച്ച അഭിരാമിനെയും, ആദരിച്ചു.
പ്രസിഡന്റ് ആയി സ്റ്റെല്ല ബെന്നിയെയും, വൈസ് പ്രസിഡണ്ടായി സീനിഷ് സജിയെയും, സെക്രട്ടറി ആയി സുകേഷ് വിഎസിനേയും, ജോയിൻ സെക്രട്ടറിയായി ട്വിൻസ് തങ്കച്ചനെയും സമ്മേളനം തിരഞ്ഞെടുത്തു
 
 
No comments