പരപ്പ പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ്: റെഡ്സ്റ്റാർ എം എഫ് എ ജേതാക്കളായി
പരപ്പ: പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം പരപ്പ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റെഡ് സ്റ്റാർ എം എഫ് എ ജേതാക്കളായി. കപ്പിത്താൻ ഇടക്കടവിനാണ് രണ്ടാം സ്ഥാനം.ജില്ലയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിനു ഡിസിസി പ്രസിഡന്റ് പികെ ഫൈസലിന്റെ സാന്നിധ്യം ആവേശം പകർന്നു.ഫോറം പ്രസിഡണ്ട്
സിജോ പി.ജോസഫ് അധ്യക്ഷനായ സമാപന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് സമ്മാനദാനം നിർവഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പ യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടയ്ക്കൽ മികച്ച കളിക്കാർക്കുള്ള ട്രോഫികൾ സമ്മാനിച്ചു. കുഞ്ഞികൃഷ്ണൻ കക്കാണത്ത്,പ്രശാന്ത് കെ., ശരത്ചന്ദ്രൻ എന്നിവർ സംസാരിച്ചു.മലയോര മേഖലയിൽ വലിയ ജനപങ്കാളിത്തം സൃഷ്ടിച്ച ടൂർണമെന്റിന് ബാബു ടി.,ചന്ദ്രൻ കളിങ്ങോൻ,വിനു ക്ലായിക്കോട്,മഹേഷ് കുമാർ, ജയേഷ്,ബിനു മാളൂർകയം, അൻസാർ,ശബരിരാജ്, ഗോകുൽ,ആകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
No comments