Breaking News

പരസ്യമദ്യപാനം പോലീസിൽ അറിയിച്ച വിരോധം: വെള്ളരിക്കുണ്ടിലെ ട്യൂഷൻ സെൻ്ററിൽ കയറി മദ്യപരുടെ അക്രമം രണ്ട് പേർക്കെതിരെ കേസ്


വെള്ളരിക്കുണ്ട്: പട്ടാപ്പകൽ വെള്ളരിക്കുണ്ട് ടൗണിന് സമീപം പരസ്യ മദ്യപാനം നടത്തുകയും കംപ്യൂട്ടർ സ്ഥാപനത്തിൽ അതിക്രമം കാട്ടുകയും ചെയ്തതിന് രണ്ട് പേർക്കെതിരെ കേസ്. വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റിൻ്റെ എതിർവശത്ത് പ്രവർത്തിക്കുന്ന ജോംജോസിൻ്റെ ഉടമസ്ഥതയിലുള്ള എൽ.സി.സി കംപ്യൂട്ടർ സെൻ്ററിലാണ് മദ്യപസംഘം അതിക്രമിച്ച് കയറി അക്രമം കാട്ടിയത്. ജോം ജോസിനെ അസഭ്യം പറയുകയും ഗ്ലാസുകൾ അടിച്ച് പൊട്ടിക്കുകയും ചെയ്തു. അക്രമത്തിൽ ജോമിൻ്റെ കാലിന് പരിക്കേറ്റു. തൻ്റെ സ്ഥാപനത്തിന് സമീപത്തായി രണ്ട് പേർ പരസ്യ മദ്യപാനം നടത്തുന്ന വിവരം പോലീസിൽ അറിയിക്കുകയും പോലീസ് എത്തി കേസെടുക്കുകയും ചെയ്ത വിരോധത്തിലാണ് ജോം ജോസിൻ്റെ കംപ്യൂട്ടർ സെൻ്ററിൽ മദ്യപന്മാർ അക്രമം കാട്ടിയത്.

ബാബു തോമസ് എന്നയാൾക്കെതിരെയും  കണ്ടാൽ അറിയുന്ന മറ്റൊരാൾക്കുമെതിരെയും പരസ്യ മദ്യപാനം, അതിക്രമിച്ച് കയറി അസഭ്യം പറയുകയും അക്രമം കാട്ടുകയും ചെയ്ത കേസിൽ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. പോലീസ് ഇൻസ്പക്ടർ എൻ.ഒ സിബിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments